കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോറികള്‍ തൊഴില്‍ മാര്‍ഗം: പാര്‍ക്കിങ് നിര്‍ത്തിച്ചേ അടങ്ങൂ എന്ന നിലപാട് അംഗീകരിക്കില്ലെന്ന് സിപിഎം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ് വിഷയം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കണമെന്നും ശാശ്വത പരിഹാരം കാണണമെന്ന്യൂം സിപിഎം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ലോറി എന്നത് ഒരുപാട് പേരുടെ ഉപജീവന മാര്‍ഗ്ഗമാണ്. ഏത് വിധേനയായാലും വിഷയമല്ല, ഞങ്ങള്‍ക്ക് ലോറി പാര്‍ക്കിങ്ങ് ഒഴിഞ്ഞു കിട്ടിയാല്‍ മതിയെന്ന ചില രാഷ്ട്രീയ കക്ഷികളുടെ നിലപാട് ശരിയല്ലെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.


ലോറികള്‍ തൊഴില്‍ മാര്‍ഗ്ഗമായി കാണുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ശാശ്വത പരിഹാരമാണ് കണ്ടെത്തേണ്ടത്. ഈ വിഷയത്തില്‍ രമ്യമായി പരിഹാരം കണ്ടെത്തുകയെന്നതില്‍ കോര്‍പ്പറേഷനെന്നത് പോലെ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. കേവലം വോട്ട് ലാക്കാക്കി കൊണ്ടല്ലാതെ നാട്ടുകാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ എംപിക്കും എംഎല്‍എക്കും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കും സാധിച്ചിട്ടില്ല. ഏത് മേഖലകള്‍ പരിശോധിച്ചാലും പ്രദേശത്തെ വികസനം നടപ്പിലാക്കിയത് എല്‍ഡിഎഫ് ഭരണഘട്ടത്തിലാണെന്നും തങ്ങള്‍ പ്രാദേശികമായി ഒരുപാട് വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവെന്ന് സ്ഥലം എംഎല്‍എയടക്കമുള്ളവര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.

cpimagainstparkingban

അനധികൃത ലോറി പാര്‍ക്കിംഗ് അവസാനിപ്പിക്കുക, ലോറി പാര്‍ക്കിങ്ങ് ടെര്‍മിനല്‍ സ്ഥാപിക്കുക, തൃക്കോവില്‍ ലൈന്‍ - റെയില്‍വേ സ്റ്റേഷന്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുക, തെക്കേപ്പുറത്ത് സ്റ്റേഡിയം ഒരുക്കുക, ഫ്രാന്‍സിസ് റോഡ് ടി.ബി. ക്ലിനിക്കിനെ മികച്ച ആരോഗ്യ കേന്ദ്രമാക്കുക, കുറ്റിച്ചിറ പൈതൃക പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി ഉടന്‍ ആരംഭിക്കുക, ഫിഷ് ലാന്‍ഡിങ്ങ് സൗകര്യം അടിയന്തരമായി ഏര്‍പ്പെടുത്തുക, കോതി അപ്രോച്ച് റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, പടിഞ്ഞാറന്‍ മേഖലയിലെ ഗതാഗതക്കുരുക്ക് പിന്‍വലിക്കുക, കുറ്റിച്ചിറയില്‍ നീന്തല്‍ പരിശീലന കേന്ദ്രം ആരംഭിക്കുക, കുറ്റിച്ചിറ - ഗുജറാത്തി സ്ട്രീറ്റ് ടൂറിസം പൈതൃകം പദ്ധതി വികസിപ്പിക്കുക, എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ 'ശുദ്ധി' പദ്ധതിയിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉന്നയിച്ചിട്ടുള്ളത്. പ്രസ്തുത ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ബഹുജന പങ്കാളിത്തത്തോടെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.

കണ്‍വെന്‍ഷന്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി സി.പി. മുസാഫര്‍ അഹമ്മദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ മേലടി നാരായണൻ, ടി.വി. കുഞ്ഞായിൻ കോയ, സുനിൽ ബാബു എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി എൻ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റിയംഗം എം.ടി മുഹമ്മദ് ഇർഷാദ് സ്വാഗതം പറഞ്ഞു.

Kozhikode
English summary
cpim against lorry parking ban in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X