ജനങ്ങളുടെ മനസിലിരിപ്പ് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് സിപിഎം: ശബരിമല തിരിച്ചടിയായെന്ന്!!
കോഴിക്കോട്: ജനങ്ങളുടെ മനസിലുള്ളത് തിരിച്ചറിയാൻ പ്രവർത്തകർക്കു സാധിക്കാഞ്ഞത് തെരഞ്ഞെടുപ്പ് പരാജയത്തിലേക്കെത്തിച്ചെന്ന് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. ഇന്നലെ കോഴിക്കോട്ടു ചേർന്ന മേഖലാ യോഗത്തിലാണ് പരാജയകാരണങ്ങൾ പ്രതിപാദിക്കുന്ന അവലോകന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചത്.
ജനങ്ങളുടെ മനോഗതി തിരിച്ചറിയുന്നതിൽ പരാജയമുണ്ടായതിനെ ഗൗരവത്തോടെ കാണണം. വോട്ടെടുപ്പിനു മുമ്പും പിമ്പും മണ്ഡലം കമ്മിറ്റികൾ സമർപ്പിച്ച കണക്കുകൾ തെറ്റായിരുന്നുവെന്നത് ജനമനസറിയുന്നതിൽ സംഭവിച്ച വീഴ്ചയാണ് കാണിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാജയത്തിനു കാരണമായി. പരാമ്പരാഗ ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകളിലുണ്ടായ ചോർച്ചയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.

തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ റിപ്പോർട്ട് പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള അവതരിപ്പിച്ചു. നേരത്തേ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് അവതരിപ്പിച്ചത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, വയനാട് ജില്ലകളിലെ ലോക്കൽ സെക്രട്ടറിമാർ, ഏരിയാ കമ്മിറ്റിയംഗങ്ങൾ, ജില്ലാകമ്മിറ്റിയംഗങ്ങൾ എന്നിവരാണ് മേഖലാ റിപ്പോർട്ടിംഗിൽ പങ്കെടുത്തത്.
മൂന്നു മേഖലകളിലെയും റിപ്പോർട്ടിംഗ് പൂർത്തിയായ ശേഷം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി യോഗങ്ങൾ ചേർന്ന് അവലോകനം റിപ്പോർട്ട് ചെയ്യും. ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, അംഗങ്ങൾ തുടങ്ങിയവരാണ് ഈ യോഗത്തിൽ പങ്കെടുക്കുക.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications