Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താലിന് സിപിഎമ്മുകാര്‍ വെട്ടിയത് സ്വന്തം പാര്‍ട്ടിക്കാരനെ; മൂന്നു പേര്‍ അറസ്റ്റില്‍

കൊയിലാണ്ടി: ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് മുയിപ്പോത്ത് ടൗണില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകന്‍ മൂരിയാംകുന്നുമ്മല്‍ ഷിജുവിനെ ആളുമാറി വെട്ടിയ കേസിലാണ് അറസ്റ്റ്. ഇവര്‍ ഉപയോഗിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

തോടന്നൂര്‍ സ്വദേശികളായ സിപിഎം പ്രവര്‍ത്തകര്‍ ചാലില്‍ മീത്തല്‍ മിഥുന്‍ (21), പാര്‍വതിനിലയം വിഷ്ണുനന്ദു (28), പുലകുന്നുമ്മല്‍ ബബീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി മനക്കല്‍ മീത്തല്‍ വിനീഷിനെ (34) ഒരാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു.

arrested-08-149949

പയ്യോളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മേപ്പയ്യൂര്‍ പൊലീസ് എസ്എച്ച്ഒ യൂസഫ് നടുത്തറേമ്മലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ രണ്ടു പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+