കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വന്തം മന്ത്രി കൊള്ളില്ലെന്ന്; റവന്യൂ മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടയൊരുക്കം, സിപിഐ കോഴിക്കോട് ജില്ലാ നേതൃത്വം റവന്യൂ മന്ത്രിയെ ബഹിഷ്‌കരിച്ചു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശുപാര്‍ശകള്‍ നടപ്പാക്കാത്തതിന്റെ പേരില്‍ റവന്യൂ മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടയൊരുക്കം. മന്ത്രി ഇ ചന്ദ്രശേഖരന്റെ പരിപാടികള്‍ വ്യാഴാഴ്ച സി പി ഐ കോഴിക്കോട് ജില്ലാ നേതൃത്വം പൂര്‍ണമായും ബഹിഷ്‌കരിച്ചു.

ആലപ്പുഴയിൽ കാടിനുള്ളിൽ വൻ വാറ്റ് കേന്ദ്രം; എക്സൈസ് സംഘം 700 ലിറ്റർ ചാരായം പിടിച്ചെടുത്തു

ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്കായുള്ള കുടിശ്ശിക നിവാരണ അദാലത്തില്‍ നിന്നും പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടന ചടങ്ങില്‍ നിന്നുമാണ് പാര്‍ട്ടി നേതാക്കള്‍ വിട്ടുനിന്നത്. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് ഇതെന്നറിയുന്നു. മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ എക്‌സിക്യൂട്ടീവ് അനൗദ്യോഗികമായ് തീരുമാനിക്കുകയായിരുന്നു.

E Chandrasekharan

കോഴിക്കോട് ജില്ലാ കലക്ടര്‍ ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സി പി ഐ നേതൃത്വത്തിന്റെ പ്രധാന ആക്ഷേപം. കലക്ടറും സബ്കലക്ടറും സി പി ഐയെ പൂര്‍ണ്ണമായും അവഗണിക്കുന്നു. ജനകീയ വിഷയങ്ങളുമായി കലക്ടറെ സമീപിക്കുമ്പോള്‍ നിഷേധാത്മകമായ സമീപനമാണ് ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ മന്ത്രിയെ ബോധ്യപ്പെടുത്തിയെങ്കിലും മന്ത്രി ഗൗനിക്കുന്നില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

റവന്യു വകുപ്പിലെ താത്ക്കാലിക നിയമനത്തിന് പാര്‍ട്ടി നിര്‍ദ്ദേശിച്ച പേര് അവഗണിച്ച് സി പി എമ്മുകാരനായ ഒരാളെ നിയമിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സജീവ പ്രവര്‍ത്തകന്‍ തഴയപ്പെട്ടത് പാര്‍ട്ടിയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും വികാരം മാനിക്കാതെ മുന്നോട്ട് പോകുന്നെങ്കില്‍ തുടര്‍ന്നും മന്ത്രിയുടെ പരിപാടിയുമായി സഹകരിക്കേണ്ടെന്ന് തന്നെയാണ് നേതാക്കളുടെ തീരുമാനം.

ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉള്‍പ്പെടെ നഗരത്തിലുണ്ടായിട്ടും മന്ത്രിയെ അനുഗമിക്കുന്ന പതിവ് രീതി ഉപേക്ഷിച്ചു. കോഴിക്കോട് നഗരത്തിലും പൂളക്കോടും നടന്ന പരിപാടിയില്‍ പ്രാദേശിക നേതാക്കളും വിട്ടു നിന്നു. ജില്ലാ നേതൃത്വം ബഹിഷ്‌ക്കരിച്ച പരിപാടിയില്‍ ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, മെമ്പര്‍ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. സി പി ഐ സംസ്ഥാന എക്‌സി. അംഗം കൂടിയാണ് പി പ്രസാദ്. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സി പി ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയാണ്.

മന്ത്രിയുടെ ശൈലിയില്‍ നേരത്തെയും പാര്‍ട്ടിയിലും മുന്നണിയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. സി പി ഐ സംസ്ഥാന സമ്മേളനത്തിലായിരുന്നു ആദ്യ വിമര്‍ശനം. പിന്നീട് മന്ത്രിയെ കാസര്‍ഗോട്ടെ സി പി എം ജില്ലാ നേതൃത്വവും ബഹിഷ്‌ക്കരിച്ചു. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് സി പി എം ജനപ്രതിനിധികള്‍ കുറച്ചുകാലം മുമ്പ് വിട്ടു നിന്നിരുന്നു. വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യു മന്ത്രിയോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിഹസിച്ചിരുന്നു.

Kozhikode
English summary
CPIM Kozhikode leadership boycotted the revenue minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X