Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്തെ സിപിഎം ബസ് സ്‌റ്റോപ്പ് തകര്‍ത്തത് സിപിഎം പ്രവർത്തകർ തന്നെ, ചോദ്യം ചെയ്യലിൽ സമ്മതിച്ചു

നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സിപിഎം സ്ഥാപിച്ച ബസ് സ്റ്റോപ്പ് തകര്‍ത്ത സംഭവത്തില്‍ ട്വിസ്റ്റ്. ബസ സ്റ്റോപ്പ് തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് നാദാപുരം പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

cpm

നാദാപുരത്തെ കോണ്‍ഗ്രസ്, എല്‍ജെഡി, മുസ്ലീം ലീഗ് ഓഫീസുകള്‍ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായ സിപിഎം പ്രവര്‍ത്തകരാണ് ബസ സ്റ്റോപ്പും തകര്‍ത്തത്. കൂത്ത് പറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്ക് വേണ്ടി നിര്‍മ്മിച്ച ബസ് സ്റ്റോപ്പായിരുന്നു ഇത്.

പാര്‍ട്ടി ഓഫീസ് തകര്‍ത്ത കേസില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബസ് സ്‌റ്റോപ്പ് തകര്‍ത്തതും തങ്ങള്‍ തന്നെയാണെന്ന് പ്രതികള്‍ സമ്മതിച്ചത്. വെള്ളൂര്‍ സ്വദേശികളായ പി ഷാജി, സികെ വിശ്വജിത്ത്, മുടവന്തേരി സ്വദേശി എം സുഭാഷ്, എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണ് ഷാജി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+