കോർപ്പറേഷനില്‍ സിപിഎം നടത്തിയത് ഭരണഘടനാ വിരുദ്ധമായ പ്രമേയ അവതരണത്തിനുള്ള ശ്രമം: നവ്യ ഹരിദാസ്
കോഴിക്കോട്: ഭരണഘടനാ വിരുദ്ധമായ പ്രമേയ അവതരണത്തിനുള്ള ശ്രമമാണ് കോഴിക്കോട് കോർപ്പറേഷനില്‍ സിപിഎം നടത്തിയതെന്ന് ബിജെപി കൗണ്‍സിലര്‍ നവ്യ ഹരിദാസ്. 'എകീകൃത സിവില്‍ കോഡിന് എതിരെ എന്ന് പറഞ്ഞ് ഭരണഘടനയ്ക്ക് തന്നെ വിരുദ്ധമായ ഒരു പ്രമേയമാണ് സിപിഎം കൗണ്‍സിലറായ മുരളീധരന്‍ ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കാനിരുന്നത്' നവ്യ ഹരിദാസ് വണ്‍ഇന്ത്യ മലയാളത്തോടായി പറഞ്ഞു.
'പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി അംഗങ്ങള്‍ മുന്നോട്ട് വരികയും പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് മേയർക്കും കോർപ്പറേഷന്‍ സെക്രട്ടറിക്കും കത്ത് നല്‍കുകയുമുണ്ടായി. എന്നാല്‍ ബിജെപിയുടെ കത്തിന് യാതൊരു പ്രതികരണവും ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നിലവിലെ കോഴിക്കോട് കോർപ്പറേഷനിലെ സാഹചര്യം അനുസരിച്ച് പ്രതിപക്ഷ ബഹുമാനം എന്നുള്ളത് ഒരു കാര്യത്തിലും പ്രകടമല്ല.' നവ്യ ഹരിദാസ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഏതൊരു അജണ്ടയിലും ഒരു അഭിപ്രായം മുന്നോട്ട് വെച്ചാലും കാരക്ഷമമായ ഇടപെടല്‍ കോർപ്പറേഷന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലോ പ്രതികരണമോ ഉണ്ടാവാറില്ല. ഇക്കാര്യം അറിയുന്നത് കൊണ്ടാണ് ഏകീകൃത സിവില്‍ കോഡിനെതിരായ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഞങ്ങളുടെ ആവശ്യം കോടതി അംഗീകരിക്കുകയും പ്രമേയ അവതരണം വിലക്കുകയും ചെയ്തു.
ഇത് ആദ്യമായല്ല കോഴിക്കോട് കോർപ്പറേഷനില്‍ ഇത്തരം പ്രേയമം അവതരിപ്പിക്കാനുള്ള ശ്രമം ഉണ്ടാവുന്നത്. കേന്ദ്രം ഏതെങ്കിലും പദ്ധതികള്‍ അവതരിപ്പിക്കുമ്പോഴോ പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ ചെയ്യുമ്പോള്‍ കോഴിക്കോട് കോർപ്പറേഷനില്‍ അതിനെതിരായി പ്രമേയം കൊണ്ടുവരാറുണ്ട്. ബിജെപിയുടെ എതിർപ്പോടെ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചുകൊണ്ടാണ് അത്തരം പ്രമേയങ്ങള്‍ പാസാക്കുന്നെന്നും ബിജെപി കൗൺസിലർ പറഞ്ഞു.
7 വോട്ടുള്ള ബിജെപിക്കെതിരെ 68 വോട്ടുള്ള യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ ഒന്നിച്ച് നില്‍ക്കാറാണ് പതിവ്. എന്നാല്‍ 2022 സെപ്തംബറില്‍ ഇതുപോലെ കേന്ദ്രത്തിന്റ നീതി ആയോഗിനെതിരായി ഒരു പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം ഉണ്ടായി. അന്നും ഇതേ രീതിയില്‍ മേയർക്കും സെക്രട്ടറിക്കും കത്ത് കൊടുക്കുകയും ഹൈക്കോടതിയില്‍ നിന്നും ബിജെപി അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. കോടതി അനുമതി നിഷേധ സാഹചര്യത്തില്‍ ഈ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് മേയർ തന്നെ അന്നത്തെ യോഗത്തില്‍ പറയുകയും ചെയ്തിരുന്നു.
സിഎഎ, കശ്മീർ വിഷയങ്ങളില്‍ പ്രമേയത്തിന് ശ്രമിച്ചപ്പോള്‍ ബിജെപി എതിർപ്പ് ഉന്നയിച്ചിരുന്നെങ്കിലും കോടതിയെ സമീപിച്ചിരുന്നില്ല. ഹൈക്കോടതിയുടെ തീരുമാനം മറികടന്നുകൊണ്ടുള്ള ഒരു തീരുമാനം മേയർക്കും കോർപ്പറേഷനും എടുക്കാന്‍ സാധിക്കില്ല. നഗരപാലിക ചട്ടം അനുസരിച്ച് തങ്ങളുടെ പരിധിക്ക് അകത്ത് വരുന്ന കാര്യത്തില്‍ മാത്രമേ ഏതൊരു കോർപ്പറേഷനും പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളു. അതിന് പുറത്ത് പാർലമെന്റ് കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഇത്തരത്തിലുള്ള ധിക്കാരപരമായ നീക്കത്തിന് ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും നവ്യ ഹരിദാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications