ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോയിലേക്ക് സിപിഎം-സിഐടിയു മാർച്ച്: വാഹനത്തിന്റെ കാറ്റഴിച്ച് വിട്ടു
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോയിലേക്ക് സിപിഎം-സിഐടിയു പ്രതിഷേധ മാർച്ച്. സി ഐ ടി യു നേതാവും രാജ്യസഭ അംഗവുമായ എളമരം കരീമിനെതിരെ ചാനല്‍ അവതാരകന്‍ വിനു വി ജോണ്‍ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. രാവിലെ തിരുവനന്തപുരത്തെ ചാനല്‍ ആസ്ഥാനത്തിന് പുറമെ കൊച്ചി, കോഴിക്കോട് ബ്യൂറോകളിലേക്കും സംയുക്ത ട്രേഡ് യൂണിയനുകള്‍ മാര്‍ച്ച് നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ചാനല്‍ ചർച്ചയിലായിരന്നു വിനു വി ജോണിന്റെ വിവാദ പരാമർശങ്ങള്‍.
അപ്രതീക്ഷിതമായിട്ടായിരുന്നു രാത്രിയോടെ കോഴിക്കോട് ബ്യൂറോയിലേക്ക് സി പി എം - സി ഐ ടി യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാര്‍ ചാനലിനെതിരേയും അവതാരകന്‍ വിനു വി ജോണിനെതിരേയും മുദ്രാവാക്യം മുഴക്കുകയും ഓഫീസിന് പരിസരത്തായി നിർത്തിയിട്ടിരുന്ന ഡിഎസ്എന്‍ജി വാനിന്റെ കാറ്റഴിച്ചുവിട്ടു.

അതേസമയം, അവതരാകന്റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഒരു ചാനല്‍ അവതാരകന്‍ സംസാരിക്കുന്ന രീതിയില്‍ അല്ല അദ്ദേഹം സംസാരിച്ചതെന്നും ഇത് മാധ്യമപ്രവർത്തകർക്ക് യോജിച്ച രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാർടി നേതാവുമായ സ. എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോൺ നടത്തിയ അക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ജനാധിപത്യ സമൂഹത്തിൽ അനിവാര്യമായ ഒന്നാണ് മാധ്യമങ്ങളുടെ സ്വത്രന്തമായ പ്രവർത്തനം. ജനാധിപത്യപരമായ ഭാഷയിൽ സംവാദങ്ങളുമായിരിക്കണം അതിന്റെ മുഖമുദ്ര. പരസ്പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങൾ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടുള്ള സമീപനമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അവതാരകൻ വിനു വി ജോണിന്റെ ഭാഗത്തുനിന്നുണ്ടായത്.
എളമരം കരീമിനെയും കുടുംബത്തേയും അക്രമിക്കണമെന്ന പരസ്യമായ പ്രസ്താവനയാണ് ചാനലിലൂടെ നടത്തിയിരിക്കുന്നത്. അക്രമണത്തിന് ആഹ്വാനം നൽകുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. അതേസമയം വിനു വി ജോണിനെതിരായ പ്രതിഷേധത്തെ വിമർശിച്ച് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തി.












Click it and Unblock the Notifications