പരസ്യ പ്രതിഷേധം,വോട്ടുചോർച്ച;കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു,രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും പുറത്ത്
പരസ്യ പ്രതിഷേധം,വോട്ടുചോർച്ച;കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു,രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും പുറത്ത്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നടന്ന പരസ്യ പ്രതിഷേധങ്ങളിൽ നടപടിയെടുത്ത് സിപിഎം. ഇടത് മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് നൽകിയതിന് പിന്നാലെ വലിയ പ്രതിഷേധ കൂട്ടായ്മകൾക്ക് കുറ്റ്യാടി വേദിയായിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റ്യാടിയിൽ പാർട്ടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള സിപിഎം നടപടി. ഇതോടൊപ്പം കുന്നുമ്മൽ ഏരിയ കമ്മിറ്റിയംഗങ്ങളായ രണ്ടുപേരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ
നിലവിലുണ്ടായിരുന്ന കുറ്റ്യാടി ലോക്കൽ കമ്മിറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി. ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന കെപി ചന്ദ്രി, ടി കെ മോഹന്‍ദാസ് എന്നിവരെയാണ് ഒഴിവാക്കിയത്. മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് നടപടി.
നേരത്തെ പരസ്യ പ്രതിഷേധ വിവാദത്തില്‍ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചത്. പ്രതിഷേധത്തിനൊപ്പം കുറ്റ്യാടി പഞ്ചായത്തിൽ വോട്ട് ചോർന്നതായും സിപിഎം കണ്ടെത്തിയിരുന്നു. പ്രകടനം നടത്തിയവര്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പ്രധാനമായ ആരോപണം.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications