കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നായ്‌ക്കോലം കെട്ടിയാല്‍ കുരയ്ക്കണം: ഈ ശ്രീധരന്‍ സംഘികള്‍ക്കായി വിഷം ചീറ്റിത്തുടങ്ങി; കുഞ്ഞിക്കണ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഇ ശ്രീധരന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഈ ശ്രീധരന്‍ വസ്തുതാ ബന്ധമില്ലാത്തവിവരങ്ങളും അധിക്ഷേപങ്ങളും പറഞ്ഞ് തുടങ്ങി. കിഫ്ബിക്കെതിരായാണ് മൂപ്പരുടെ ആദ്യ രാഷ്ട്രീയ പ്രതികരണം വന്നിരിക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെ പരിധിയും നിയമങ്ങളും ലംഘിച്ച് കടംവാങ്ങിയാൽ ആരു വീട്ടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്? എന്താണവോ ഈ പരിധി യെന്നും ഫേസ്ബുക്കില്‍ ഏഴുതിയ കുറിപ്പിലൂടെ കെടി കുഞ്ഞിക്കണ്ണന്‍ ചോദിക്കുന്നു. അദ്ദേഹത്തിന്‍റ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഇ ശ്രീധരൻ സംഘികൾക്കായി വിഷം ചീറ്റി തുടങ്ങി. വസ്തുതാ ബന്ധമില്ലാത്തവിവരങ്ങളും അധിക്ഷേപങ്ങളും തട്ടി വിട്ടു തുടങ്ങി... നായ്ക്കോലം കെട്ടിയാൽ പിന്നെ കുരക്കണമെന്നാണല്ലോ നാടൻ ചൊല്ല്. കിഫ്ബിക്കെതിരായാണ് മൂപ്പരുടെ ആദ്യ രാഷ്ട്രീയ പ്രതികരണം വന്നിരിക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെ പരിധിയും നിയമങ്ങളും ലംഘിച്ച് കടംവാങ്ങിയാൽ ആരു വീട്ടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്?

e-sreedharan

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

എന്താണവോ ഈ പരിധി? കിഫ്ബിയൊരു കോർപ്പറേറ്റ് ബോഡിയാണെന്നും സംസ്ഥാന സർക്കാറുകൾക്കുള്ള ഫിസിക്കൽ റസ് ബോൺസബിലിറ്റി നിയമം അനുശാസിക്കുന്ന പരിധികൾ കിഫ്ബിക്ക് ബാധകമല്ലെന്നുള്ള ജ്ഞാനമൊന്നും അദ്ദേഹത്തെ പോലൊരു ടെക്നോ ക്രാറ്റിനു് ഉണ്ടായിക്കൊള്ളണമെന്ന് നമുക്ക് നിർബന്ധം പിടിക്കാനൊന്നും പറ്റില്ല. പക്ഷെ ,കിഫ് ബി പ്രവർത്തിക്കുന്നതും വിദേശ പണം സ്വീകരിക്കുന്നതുമെല്ലാം ‌കേന്ദ്ര നിയമങ്ങൾക്ക് വിധേയമായാണെന്നെങ്കിലും അദ്ദേഹം മനസിലാക്കിയിരിക്കണം.
രാഷ്ട്രീയം നുണകളും അസ്പഷ്ട ധാരണകളും ചേർത്തുള്ള സാമൂഹ്യ എഞ്ചിനിയറിംഗല്ലല്ലോ.... സംഘികൾക്കത് അങ്ങനെയാണെന്ന് വിസ്മരിച്ചു കളയുന്നില്ല ...

സൽവാറിൽ തിളങ്ങി രമ്യ പാണ്ഡ്യൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

Kozhikode
English summary
CPM leader Kt kunhikannan has sharply criticized E Sreedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X