കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കാക്കിയഴിച്ചെത്തിയാല്‍ പൊലീസുകാരെ കൈകാര്യം ചെയ്യും' പൊലീസിനെതിരെ സിപിഎം നേതാവിന്റെ ഭീഷണി

Google Oneindia Malayalam News

കോഴിക്കോട്‌: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം പ്രദേശിക നേതാവ്‌. കോഴിക്കോട്‌ ജില്ലയിലെ ഒഞ്ചിയം സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ എം ദയാനന്റേതാണ്‌ പ്രസംഗം. വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥിനെതിരെയാണ്‌ ഭീഷണി. കാക്കിയഴിച്ച്‌ വെച്ചെത്തിയാല്‍ പൊലീസുകാരനെ കൈകാര്യം ചെയ്യുമെന്നാണ്‌ ഭീഷണി. പുതുവര്‍ഷ ആഘോഷം പൊലീസ്‌ തടഞ്ഞതിനെച്ചൊല്ലിയുണ്ടാക്കിയ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ്‌ ഭീഷണി പ്രസംഗത്തിലേക്ക്‌ നയിച്ചത്‌.

വടകര ചോമ്പാല പൊലീസ്‌ സ്റ്റേഷന്‍ പരിസരത്ത്‌ വലിയ ആള്‍ക്കൂട്ടത്തോടെ നടത്താന്‍ ശ്രമിച്ച പുതുവത്സര പരിപാടി പൊലീസ്‌ എത്തി തടഞ്ഞതുമായി ബന്ധപ്പെട്ടാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌. പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന്‌ അറിയിച്ച പൊലീസിനെ വെല്ലുവിളിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ്‌ ശ്രമിച്ചെങ്കിലും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെത്തി ഇയാളെ രക്ഷപ്പെടുത്തി. സംഭവം നടന്നതിന്റെ പിറ്റേന്ന്‌ സിപിഎം അനുഭാവിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ ഹേമന്ദിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇതിന്‌ പിന്നാലെയായിരുന്നു പ്രാദേശിക നേതാവിന്റെ ഭീഷണി പ്രസംഗം.

cpm

ഇതേ യോഗത്തില്‍ ഒഞ്ചിയം സിപിഎം ഏരിയ കമ്മറ്റി അംഗം ടിപി ബിനീഷും പൊലീസിന്‌ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. പാര്‍ട്ടി പ്രവര്‍ത്തകരെ അകാരണമായി മര്‍ദിക്കുന്ന പൊലീസുകാരുടെ ഗതിയറിയാന്‍ ചരിത്രം പരിശോധിച്ചാല്‍ മതിയെന്നാണ്‌ ബിനീഷിന്റെ പ്രസംഗം. അതേ സമയം ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന്‌ രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌ എടുത്തതായി ചോമ്പാല പൊലീസ്‌ അറിയിച്ചു. ഭീഷണി പ്രസംഗത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.
പാര്‍ട്ടി ഹേമന്ദിനെ കസ്റ്റഡിലെടുക്കാനായെത്തിയപ്പോള്‍ പൊലീസ്‌ അതിക്രമം കാണിച്ചെന്നും സ്‌ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും സിപിഎം ആരോപിക്കുന്നു. വിട്ടില്‍ അതിക്രമിച്ച്‌ കയറിയ പൊലീസ്‌ പ്രതികാര ബുദ്ധിയോടെ ഇടപെട്ടു. സ്‌ത്രീകളോടടക്കം മോശമായി പെരുമാറി. ചിത്രങ്ങള്‍ പകര്‍ത്തിയെന്നും സിപിഎം ആരോപിച്ചു. പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇടുതു നയം പൊലീസ്‌ അട്ടിമറിച്ചതിലെ പ്രതിഷേധം മാത്രമാണ്‌ പ്രകടിപ്പിച്ചതെന്നും ദയാനന്ദന്‍ പ്രതികരിച്ചു.

Kozhikode
English summary
CPM leader threatening speech against police made controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X