കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തരുടെ വമ്പന്‍ പ്രതിഷേധം; പിന്നാലെ കേരള കോണ്‍ഗ്രസുമായി ചര്‍ച്ച
കുറ്റ്യാടി: സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തില്‍ കുറ്റ്യാടിയില് ഇന്നും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും തുടങ്ങി ബസ്റ്റാന്‍ഡില്‍ സമാപിച്ച പ്രതിഷേധ പ്രകടനത്തില്‍ ലോക്കല്‍ കമ്മറ്റി ഭരവാഹികള്‍ ഉള്‍പ്പടെ നൂറ്കണക്കിന് ആളുകള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസത്തിലെ പ്രകടനത്തിലൂടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ഏത് സ്ഥാനാര്‍ത്ഥി മത്സരിച്ചാലും മതിയെന്നാണ് ഇന്ന് പ്രകടനം നടത്തിയ നേതാക്കളും പ്രവര്‍ത്തകരും വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി വടകര താലൂക്കില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന വികാരമാണ് ഇവര്‍ പങ്കുവെക്കുന്നത്.
തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

വടകര എല്‍ജെഡിക്കും നാദാപുരം സിപിഐക്കും നേരത്തെ തന്നെ വിട്ടുനല്‍കിയിരുന്നു. ഇതിന് പുറമെയാണ് കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനും തീരുമാനിച്ചത്. കുറ്റ്യാടി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിക്ക് ഇമെയിൽ പരാതി അയച്ചിരുന്നെങ്കിലും അതും ഫലം കണ്ടില്ല. ഇതോടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങിയത്.
നടി ആഷിക രംഗനാഥിന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങള്‍ കാണാം
അതേസമയം പ്രശ്ന പരിഹാരത്തിനായി ഇടതുമുന്നണിയിൽ ചർച്ചകൾ സജീവമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ജനവികാരം കണക്കിലെടുത്താണ് കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടക്കുന്നത്. ഇതോടെയാണ് ഇന്ന് വൈകീട്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനം മാറ്റിവെച്ചതെന്നും സൂചനയുണ്ട്.












Click it and Unblock the Notifications