കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താലിലെ പോലീസ് പരാജയം; കമ്മിഷണറെ വിമര്‍ശിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം നഗരത്തിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പൊലീസിനുണ്ടായ പരാജയം തുറന്നെഴുതിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പരാജയമായിരുന്നെന്നാണ് ഉമേഷ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്. ഇതിനു പിന്നാലെ കമ്മിഷണര്‍ക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു.

<strong>കണ്ണൂരിന് വിമാനത്തവളത്തിന് നല്‍കിയ ഇന്ധന നികുതി ഇളവ് കോഴിക്കോടിനും വേണം... കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി</strong>കണ്ണൂരിന് വിമാനത്തവളത്തിന് നല്‍കിയ ഇന്ധന നികുതി ഇളവ് കോഴിക്കോടിനും വേണം... കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെ ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ അന്വേഷണ റിപ്പോര്‍ട്ട് എസ്പിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദെര്‍വേഷ് സാഹിബിന്റെ നിര്‍ദേശ പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.

Uumesh Vallikunnu

മേലുദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് വിലക്കുന്ന ഡിജിപിയുടെ ഉത്തരവ് നേരത്തെയുണ്ടായിരുന്നു. പരാതിയുമായി മേലുദ്യോഗസ്ഥനെ സമീപിക്കുന്നതിന് പകരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് സേനയിലെ അച്ചടക്കത്തിന്റെ ലംഘനമാണ് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായി തെരുവില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടായത് സിറ്റി പോലിസ് കമ്മീഷണറുടെ ആസൂത്രണത്തിലെ പാളിച്ച കൊണ്ടായിരുന്നു എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. പൊലീസ് സുരക്ഷ പ്രതീക്ഷിച്ച് അന്ന് പ്രവര്‍ത്തിച്ചതും അടച്ചിട്ടതുമായ കടകള്‍ അക്രമിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ മിഠായിത്തെരുവില്‍ അഴിഞ്ഞാടിയിരുന്നു. പൊലീസ് നിഷ്‌ക്രിയത്വവും വിമര്‍ശനവും സേനയ്ക്കുള്ളിലും ഏറെ ചര്‍ച്ചയായിരുന്നു.

ഇതേത്തുടര്‍ന്ന് കമ്മീഷണറെ അടിയന്തരമായി സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. ഇതോടൊപ്പം ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

Kozhikode
English summary
Police officer get suspension on FB post against Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X