• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജംഷീദിന്റെ ട്രെയിന്‍ തട്ടിയുള്ള മരണം; പിന്നീല്‍ 2 യുവതികള്‍? മൃതദേഹം കാണാനും അവര്‍ ആശുപത്രിയില്‍

കോഴിക്കോട്: ഒരു വര്‍ഷം മുമ്പ് നടന്ന കോഴിക്കോട് സ്വദേശിയുടെ അപകടമരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ആത്മഹത്യയെന്നും അബദ്ധത്തില്‍ ട്രെയിന്‍ തട്ടി മരിച്ചെന്നും പോലീസ് എഴുതി തള്ളിയ യുവാവിന്‍റെ മരണത്തിലാണ് ക്രൈബ്രാഞ്ച് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ജംഷീദിന്‍റെ മരണത്തിലാണ് ക്രൈംബ്രാഞ്ച് പുനഃരന്വേഷണം നടത്തി പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. രണ്ട് യുവതികളെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോവുന്നത്.

മരിച്ച സമയത്ത്

മരിച്ച സമയത്ത്

ജംഷീദ് മരിച്ച സമയത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയ ഒരു യുവാവിന്റേയും യുവതിയുടേയും വിവരം പ്രത്യേകമായി ശേഖരിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിലെ ജിഎസ്ടി ബില്‍ ശരിയാക്കിക്കൊടുക്കുന്ന സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന ജംഷീദ് 2019-ഓഗസ്റ്റ് 29-നാണ് ട്രെയിന്‍ തട്ടി മരിക്കുന്നത്. പൂക്കാട് ഒരു കടയില്‍ ജോലിയുടെ ഭാഗമായി പോയതിന് ശേഷം രാത്രി എട്ടു മണിയോടെ തീവണ്ടി തട്ടി മരിച്ച നിലയില്‍ പൂക്കാട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

അബദ്ധത്തില്‍

അബദ്ധത്തില്‍

ആദ്യം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. പിന്നീല്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ജംഷീദിന്‍റെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസനെ കേസ് പുനരന്വേഷിക്കാന്‍ ഡിജിപി ചുമതലപ്പെടുത്തി.

cmsvideo
  കോഴിക്കോട് യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ 2 യുവതികൾക്ക് പങ്കുള്ളതായി കണ്ടെത്തൽ
  അന്വേഷണം

  അന്വേഷണം

  അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി. കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. മരണം സംഭവിച്ച സമയം പൂക്കാട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്ന് റെയില്‍വേ ട്രാക്ക് അന്വേഷിച്ച ചെറുപ്പക്കാരന്റെ സിസിടിവി ദൃശ്യവും ക്രൈംബ്രാഞ്ച് അന്വേഷ​ണ സംഘം ശേഖരിച്ചിട്ടുണ്ട്.

  ആരുടെ അക്കൗണ്ടിലേക്ക്

  ആരുടെ അക്കൗണ്ടിലേക്ക്

  ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറയുന്ന ആളുകളെ കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വലിയ തുക ജംഷീദിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ആരുടെ അക്കൗണ്ടിലേക്ക് പോയി എന്നതടക്കമുള്ള അന്വേഷണങ്ങളില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

  ഫോണ്‍ വിളിയുള്‍പ്പെടെ

  ഫോണ്‍ വിളിയുള്‍പ്പെടെ

  ജംഷീദിന്റെ ഫോണ്‍ വിളിയുള്‍പ്പെടെയുള്ള തെളിവുകളും പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വഴിയും ക്രൈം ബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. പലതവണയായി രണ്ട് യുവതികളുടെ അക്കൗണ്ടിലേക്ക് ജംഷീദ് പണമയച്ചിരുന്നതായി തെളിഞ്ഞു. ഇത്രയും ഉയര്‍ന്ന തുക ഏത് സാഹചര്യത്തിലാണ് വനിതകളുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

   മൊഴിയെടുത്തു

  മൊഴിയെടുത്തു

  രണ്ട് വനിതകളില്‍ നിന്നും അവരുടെ ഭര്‍ത്താക്കന്‍മാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. പല വ്യാപാരികളില്‍ നിന്നും ശേഖരിച്ച പണമാണ് ജംഷീദ് യുവതികള്‍ക്ക് കൊടുത്തിരുന്നതെന്ന് വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഇരുപതിലേറെ ആളുകളെ ചോദ്യം ചെയ്തു. വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പടേയുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

  മത്തി വിലക്ക് കൊഞ്ച് വില്‍പ്പന; അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് 142 കിലോ കഞ്ചാവ്

  ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി; പണം തട്ടുന്നതിന് വേണ്ടി നടത്തിയ കൃത്യമെന്ന് കുറ്റപത്രം

  Kozhikode

  English summary
  crime branch statrted reinvestigation on jamsheed death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X