ഇബ്രാഹീം കുട്ടി പെയ്ഡ് സ്ഥാനാര്‍ത്ഥിയോ: ലീഗിനെ വെട്ടിലാക്കി അണികളും, തള്ളാനാവില്ലെന്ന് സിപിഎം
പേരാമ്പ്ര: യുഡിഎഫില്‍ 1977 മുതല്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പേരാമ്പ്ര. ഇതില്‍ 1977 ലെ കന്നിയങ്കത്തില്‍ മാത്രമേ വിജയിച്ചുള്ളുവെങ്കില് 2016 വരെ തുടര്‍ച്ചായായി പത്ത് തവണയും സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്കി പോന്നു. ഇത്തവണ കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ സീറ്റ് തിരികെ എടുക്കാനുള്ള ആലോചന കോണ്‍ഗ്രസില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ പേരാമ്പ്ര മുസ്ലിം ലീഗിന് ലഭിക്കുകകയും അവര്‍ സിഎച്ച് ഇബ്രാംഹീം കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇത് യുഡിഎഫിന് അകത്തും പുറത്തുമായി വലിയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം
Recommended Video

സീറ്റ് ലീഗിന്
സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന വികാരം നേരത്തെ മുതല്‍ തന്നെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും പ്രവര്ത്തകര്ക്കുമാണ്ടായിരുന്നു. എന്നാല്‍ യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ മുസ്ലിം ലീഗിന് ഇത്തവണ അധികമായി ലഭിച്ച മൂന്ന് സീറ്റില്‍ ഒന്നായി പേരാമ്പ്ര മാറി. കൂത്തുപറമ്പും കോങ്ങാടുമായിരുന്നു അധികമായി ലഭിച്ച മറ്റ് സീറ്റുകള്‍.

ഇബ്രാഹീം കുട്ടിക്ക് എതിര്‍പ്പ്
സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയായെങ്കിലും പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാത്രം ലീഗിന് വലിയ പ്രതിസന്ധിയായി. പ്രവാസി വ്യവസായിയായ സിഎച്ച് ഇബ്രാഹീം കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ലീഗ് നേതൃത്വം അലോചിച്ചിരുന്നതെങ്കിലും ശക്തമായ എതിര്‍പ്പാണ് പ്രാദേശിക നേതൃത്വത്തില്‍ നിന്നും ഉണ്ടായത്.

തീരുമാനമില്ലാതെ പേരാമ്പ്ര
സിഎച്ച് ഇബ്രഹീം കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം വരെ ഒരു ഘട്ടത്തില്‍ മണ്ഡലം കമ്മറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് മറ്റ് 26 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയെങ്കിലും പേരാമ്പ്രയില്‍ മാത്രം തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയാതെ വന്നു.

'തങ്ങള്‍ പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥി'
ഒടുവില്‍ നേതൃത്വം ഇടപെട്ട് നിരന്തരമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പ്രാദേശിക നേതൃത്വം അയഞ്ഞത്. പ്രതിഷേധം ഉണ്ടെങ്കിലും 'തങ്ങള്‍ പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥി' എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം സിഎച്ച് ഇബ്രാഹീം കുട്ടിയെ അംഗീകരിക്കാന്‍ നേതൃത്വം തയ്യാറാവുകയായിരുന്നു.

ടിപി രാമകൃഷ്ണനും രംഗത്ത്
എന്നാല്‍ തങ്ങളുടെ പ്രതിഷേധം ലീഗ് അണികളില്‍ പലരും ഇപ്പോഴും സാമൂഹ്യ മാധ്യമത്തിലൂടെ തുടരുന്നുണ്ട്. പെയ്ഡ് സീറ്റെന്ന വലിയ ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇബ്രാഹിംകുട്ടിക്കെതിരേ ഉയര്‍ന്ന പെയ്ഡ് സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്ന് ലീഗ് അണികളുടെ വാക്കുകള്‍ തന്നെ ഉയര്‍ത്തിക്കാട്ടി എതിര് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണനും രംഗത്ത് എത്തിയതോടെ യുഡിഎഫ് വീണ്ടും പ്രതിരോധത്തിലായി.

പെയ്ഡ് സീറ്റ് ആരോപണങ്ങള്‍
ഇബ്രാഹിംകുട്ടിക്കെതിരേയുള്ള പെയ്ഡ് സീറ്റ് ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രീതികള്‍വെച്ച് തള്ളിക്കളയാനാകില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് താത്പര്യപ്പെടുന്നില്ല. എതിര്‍സ്ഥാനാര്‍ഥിയെ വളരെ മാന്യമായി നേരിടണമെന്നാണ് കരുതുന്നതെന്നും ടിപി രാമകൃഷ്ണന് പറയുന്നു.

ഇബ്രാഹിം കുട്ടിക്ക് പറയാനുള്ളത്
അതേസമയം തനിക്കെതിരേ ഉയര്‍ന്ന പെയ്ഡ് സീറ്റ് ആരോപണം സിഎച്ച് ഇബ്രാഹിം കുട്ടി ശക്തമായി നിഷേധിക്കുകയാണ്. ഏതെങ്കിലും മുന്നണിക്ക് കാശ് കൊടുത്ത് സീറ്റ് വാങ്ങാനുള്ള ശേഷി തനിക്കില്ല. ഇക്കാര്യം പേരാമ്പ്രക്കാര്‍ക്ക് നന്നായി അറിയാം. എല്‍ഡിഎഫും യുഡിഎഫും പണം വാങ്ങി സീറ്റ് നല്കുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും ഇബ്രാഹീം കുട്ടി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ അടിത്തറ
ഇടതുപക്ഷത്തിന് മികച്ച അടിത്തറയുള്ള പേരാമ്പ്രയില്‍ കഴിഞ്ഞ തവണ ശക്തമായ മത്സരം നേരിട്ടായിരുന്നു ടിപി രാമകൃഷ്ണന് വിജയിച്ചത്. കേരള കോണ്‍ഗ്രസിലെ മുഹമ്മദ് ഇഖ്ബാലിനെതിരെ നേടാന്‍ കഴിഞ്ഞത് 4101 വോട്ടുകളുടെ വിജയം. 2011 ല്‍ കെ കുഞ്ഞമ്മദ് മാസ്റ്റര്‍ പേരാമ്പ്രയില്‍ വിജയിച്ചത് 15269 വോട്ടുകള്‍ക്കായിരുന്നു.

ഇത്തവണ ജനകീയന്‍
പാര്‍ട്ടിയിലെ തന്നെ ചില ആഭ്യന്തര പ്രശ്നങ്ങളാണ് കഴിഞ്ഞ തവണ ലീഡ് കുറച്ചത് എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണത്തെ സാഹചര്യം അതല്ല. പേരാമ്പ്രയിലെ സിപിഎം ഒറ്റക്കെട്ടായി ടിപി രാമകൃഷ്ണന് പിന്നില്‍ അണി നിരക്കുന്നു. മന്ത്രിയെന്ന നിലയിലെ മികച്ച പ്രതിച്ഛായയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടാണ്.

രാഷ്ട്രീയത്തിന് അതീതം
രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ഇത്തവണ ടിപി രാമകൃഷ്ണന് ലഭിക്കുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പേരാമ്പ്ര മണ്ഡലത്തില്‍ ഉടനീളം ഉണ്ടായി വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ടിപിയുടെ പ്രചാരണം. ഈ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് അണികളും പ്രതീക്ഷിച്ചിരുന്നു.

യുഡിഎഫ് ശ്രമം
ചിലയിടത്ത് അസ്വാരസ്യങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും അവരെയെല്ലാം കൂട്ടിയോജിപ്പ് പ്രചാരണ രംഗത്ത് ഒപ്പം പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവര്‍ത്തര്‍. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ വിജയം തന്നെ പിടിച്ചെടുക്കാന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി മുരളീധരന് മണ്ഡലത്തില്‍ നേടാന്‍ കഴിഞ്ഞ ലീഡാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.
ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications