കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ധുനിയമന വിവാദം: ഗത്യന്തരമില്ലാതെ അദീബിന്റെ രാജി, ജലീലിനു ലഭിക്കുന്നത് ജയരാജനു ലഭിക്കാത്ത പരിഗണന!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനെജര്‍ സ്ഥാനത്തുനിന്നും കെ.ടി അദീബിന്റെ രാജി ഗത്യന്തരമില്ലാതായപ്പോള്‍. രാജി വഴി മുഖംരക്ഷിക്കാനുള്ള മന്ത്രി കെ.ടി ജലീലിന്റെ ശ്രമവും ഇക്കാര്യത്തില്‍ സംശയിക്കപ്പെടുന്നു. അദീബിന്റെ രാജിയോടെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉയര്‍ത്തിക്കൊണ്ടുവന്ന കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം പുതിയ വഴിയിലേക്കു തിരിഞ്ഞു.

<strong>മണ്ഡലകാലത്തിന് നട തുറക്കാൻ ദിവസങ്ങൾ മാത്രം, മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലേക്ക്</strong>മണ്ഡലകാലത്തിന് നട തുറക്കാൻ ദിവസങ്ങൾ മാത്രം, മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലേക്ക്

യോഗ്യതയുള്ളവരെ തഴഞ്ഞ് നിയമനം!

യോഗ്യതയുള്ളവരെ തഴഞ്ഞ് നിയമനം!


ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജിഎം പദവിയില്‍ അദീബ് എത്തിയത് യോഗ്യരായവരെ തഴഞ്ഞുള്ള പിന്‍വാതില്‍ നിയമനം ആണെന്നായിരുന്നു യൂത്ത് ലീഗിന്റെ വാദം. എംബിഎ ആയിരുന്നു കോര്‍പ്പറേഷന്‍ രൂപം കൊള്ളുമ്പോള്‍ ജിഎം പദവിക്കുള്ള അടിസ്ഥാന യോഗ്യത. ഈ യോഗ്യത ഇല്ലാതിരുന്ന അദീബിനുവേണ്ടി അദ്ദേഹത്തിന്റെ യോഗ്യതയായ ബിടെക്കും പിജിഡിബിഎയും എഴുതിച്ചേര്‍ത്തു എന്നതായിരുന്നു ഒന്നാമത്തെ ആരോപണം.

വഴിവിട്ട ഡെപ്യൂട്ടേഷന്‍

വഴിവിട്ട ഡെപ്യൂട്ടേഷന്‍

ഡെപ്യൂട്ടേഷന്‍ സംബന്ധിച്ചുള്ളതായിരുന്നു രണ്ടാമത്തെത്. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നാണ് ഡെപ്യൂട്ടേഷന്‍ നടത്തേണ്ടത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മാനെജര്‍ തസ്തികയില്‍ ജോലി ചെയ്തുവരുകയായിരുന്നു അദീബ്. സ്വകാര്യ ബാങ്കാണിത്. ഇവിടെനിന്ന് എങ്ങനെ ഡെപ്യൂട്ടേഷന്‍ നടത്തുമെന്ന ചോദ്യവും മന്ത്രിക്കോ കോര്‍പ്പറേഷനോ വേണ്ടവിധം വിശദീകരിക്കാന്‍ കഴിഞ്ഞില്ല.

 വിളിച്ച് വരുത്തി ജോലി നല്‍കി!

വിളിച്ച് വരുത്തി ജോലി നല്‍കി!

കോര്‍പ്പറേഷന്‍ നടത്തിയ അഭിമുഖത്തില്‍ അദീബ് പങ്കെടുത്തിരുന്നില്ല. പങ്കെടുക്കാതിരുന്ന അദീബിനെ പിന്നീട് വിളിച്ചുവരുത്തി ജോലി നല്‍കുകയായിരുന്നു. ഇതും ക്രമക്കേടായി ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍, അദീബിനു മാത്രമെ ജനറല്‍ മാനെജര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യതയുള്ളൂ എന്ന നിലപാടിലായിരുന്നു മന്ത്രി. അതേസമയം, എക്‌സിക്യൂട്ടിവ് എംബിഎ ഉള്‍പ്പെടെ ഉള്ള, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. എക്‌സിക്യൂട്ടിവ് എംബിഎക്കാരന്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നതായിരുന്നു ഇതിന് കോര്‍പ്പറേഷന്‍ നല്‍കിയ മറുപടി. അണ്ണാമലൈ യൂനിവേഴ്‌സിറ്റിയില്‍നിന്നു പിജിഡിബിഎ എടുത്ത അദീബും തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. മാത്രവുമല്ല, കേരളത്തിലെ ഒരു സര്‍വകലാശാലയും ഈ കോഴ്‌സിന് അംഗീകാരം നല്‍കിയിട്ടില്ല എന്നതും മന്ത്രിക്കു തിരിച്ചടിയായി.

 അദീബിന്റെ നിയമന വിവാദം ഒതുക്കാന്‍!

അദീബിന്റെ നിയമന വിവാദം ഒതുക്കാന്‍!

അഭിമുഖത്തില്‍ പങ്കെടുത്ത രണ്ടു പേരെ കോര്‍പ്പറേഷന്‍ത ന്നെ ഡെപ്യൂട്ടി മാനെജറായി നിയമിച്ച വിവരവും പുറത്തുവന്നു. അദീബിനെ നിയമിച്ചതിലെ പരാതി തീര്‍ക്കാനായിരുന്നു ഇതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. അവശേഷിക്കുന്നവര്‍ നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍തന്നെ ജോലി ചെയ്യുന്നവരാണ്. എന്നാല്‍, ഈ ആരോപണങ്ങളെ സിപിഎം തള്ളിക്കളയുകയാണ് ഉണ്ടായത്. ജലീല്‍ മുസ്‌ലിം സമുദായത്തിന് ഇടയില്‍ നല്ല അംഗീകാരമുള്ള വ്യക്തിയാണെന്ന കോടിയേരിയുടെ പരാമര്‍ശം യഥാര്‍ഥത്തില്‍ സിപിഎമ്മിന്റെ ഉള്ളിലുള്ള നിഗമനം പുറത്തുചാടിയതായിരുന്നു. ഇ.പി ജയരാജനു ലഭിക്കാത്ത ആനുകൂല്യം കെ.ടി ജലീലിനു ലഭിച്ചതിനുള്ള കാരണവും ഇതുതന്നെയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.


Kozhikode
English summary
criticism on illegal appointment case of Kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X