കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷിന്റെ ആത്മഹത്യ; മുഖ്യപ്രതി പോലീസ് പിടിയിൽ, പ്രതി പിടിയിലാകുന്നത് 9 മാസത്തെ അന്വേഷണത്തിന് ശേഷം!

  • By Desk
Google Oneindia Malayalam News

മുക്കം: അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷ് ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി കുട്ടമോൻ എന്നറിയപ്പെടുന്ന വിപിൻ(31) പോലീസിന്റെ പിടിയിലായി. മരിക്കുന്നതിന്റെ തലേദിവസം പ്രതികളുമായുണ്ടായ വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മനംനൊന്ത് അഖിലേഷ് ആത്മഹത്യ ചെയ്തു എന്നാണ് കേസ്.

<strong>പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി; ചരിത്ര നേതാക്കളെ മറന്നു, രാജ്യത്തെ തടവറയാക്കി!!</strong>പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി; ചരിത്ര നേതാക്കളെ മറന്നു, രാജ്യത്തെ തടവറയാക്കി!!

സംഭവം നടന്ന ഉടനെ ഒളിവിൽ പോയ പ്രതികൾക്കു വേണ്ടി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തത് പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെ സംഘടിപ്പിച്ച് പോലീസിനെ സമ്മർദ്ധത്തിലാക്കുകയും ചെയ്തിരുന്നു.

Vipin

താമരശ്ശേരി ഡിവൈഎസ്പി അന്വേഷണം നടത്തുന്ന കേസിൽ ഒമ്പതുമാസത്തെ അന്വേഷണത്തിനടയിലാണ് പ്രതി പിടിയിലാകുന്നത്. ഒളിവിൽപോയ ശേഷം പ്രതി കർണ്ണാടകയിലെ മൈസൂരും, വയനാട് പടിഞ്ഞാറത്തറയിലുളള ബന്ധുവീട്ടിലുമായി താമസിച്ചു വരികയായിരുന്നു. ഇയാൾ പിടിയിലായതോടെ മറ്റു രണ്ടു പ്രതികളേയും ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മുക്കം പോലീസ് അറിയിച്ചു.

മുക്കം എസ് ഐ ഷാജിദ്.കെ, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, മുക്കം സ്റ്റേഷനിലെ എഎസ്ഐ ബേബി മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ റഹിം, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Kozhikode
English summary
Culprit arrested for Akhilesh suicide case in Mukkam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X