സിപിഎം ജില്ലാ ഓഫിസ് ആക്രമണം; ആര്‍എസ്എസുകാര്‍ പിടിയിലായതോടെ സര്‍ക്കാരിന് ശ്വാസംനേരെ വീണു, അസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് ബിജെപി
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ പിടിയിലായതോടെ സിപിഎം തല്‍ക്കാലം മുഖംരക്ഷിച്ചു. ജില്ലാ സെക്രട്ടറി അടുത്തുണ്ടായിരിക്കെ ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനങ്ങളില്‍നിന്നാണ് സര്‍ക്കാര്‍ തല്‍ക്കാലം തടിയൂരിയത്. പ്രതികള്‍ പിടിയിലായില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയുടെ തെളിവായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ബിജെപിയേക്കാൾ വർഗീയത പിണറായിക്ക്; ബിജെപിയിൽ ചേരില്ല, സഹകരണം മാത്രമെന്ന് പിസി ജോർജ്...
അതേസമയം അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. കോഴിക്കോട് ജില്ല കാര്യവാഹക് എൻപി രൂപേഷ്, ആർഎസ്എസ് പ്രവർത്തകൻ ഷിജിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ വര്‍ഷം ജൂൺ ഏഴിന് പുലർച്ചെ ഒന്നരയോടെയായിരുന്നു സിപിഎം ജില്ല കമ്മിറ്റി ഓഫിസായ സിഎച്ച് കണാരൻ മന്ദിരത്തിനു നേരെ ബോംബേറുണ്ടായത്. ജില്ല സെക്രട്ടറി പി.മോഹനൻ ഓഫിസിലെത്തു ന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു ആക്രമണം. തിരുവനന്തപുരത്ത് ബിജെപി ജില്ല ഓഫിസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്ന സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു.
അതേസമയം, സർക്കാരും ക്രൈം ബ്രാഞ്ചും തമ്മിലുള്ള തിരക്കഥ നാടകമാണ് സി പി എം കോഴിക്കോട് ജില്ലാ ഓഫീസ് ആക്രമണ കേസിലെ അറസ്റ്റിന് പിന്നിലെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് ടി പി ജയചന്ദ്രൻ ആരോപിച്ചു. ശബരിമല വിഷയം കൈകാര്യം ചെയ്തതിലുള്ള സർക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനായാണ് ഇതുപോലെ സംസ്ഥാനത്തൊട്ടാകെ സംഘപരിവാറിനെയും പ്രവർത്തകരെയും സർക്കാർ വേട്ടയാടുന്നത്. സംസഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെയുള്ള സർക്കാർ നീക്കം ഇതിന്റെ തുടക്കമായിരുന്നു. നിയമസഭയിൽ മുഖ്യമന്ത്രിപോലും തെളിവുകളില്ലെന്ന് പറഞ്ഞ കേസിൽ എന്ത് പുതിയ തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചതെന്ന് അവർ വ്യക്തമാക്കണമെന്ന് ജയചന്ദ്രൻ ആവശ്യപെട്ടു.
തങ്ങളുടെ ഇഷ്ടക്കാരായ പോലീസ് ഉദ്യോഗസ്ഥരെ വെച്ച് രാഷ്ട്രീയ എതിരാളികൾക്ക് നേരെ പകപോക്കുന്ന സമീപനമാണ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ നിയമപരമായും ജനാധിപത്യപരമായും ശക്തമായ പ്രക്ഷോഭം നടത്തും. ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് ക്രൈബ്രാഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications