കോഴിക്കോട്ടൊരു ദാസേട്ടനുണ്ട്! ആള് ചില്ലറക്കാരനല്ല; ടിക്ടോക്കിൽ വൈറലായി; ദാ ഇപ്പോൾ സിനിമയിലും!
കോഴിക്കോട്: ഇനി പറയുന്നത് മറ്റാരെയും കുറിച്ചല്ല. കോഴിക്കോട് ഒരു സർക്കാർ ഉദ്യോഗസ്ഥനുണ്ട്. കെ.എസ്.ഇ.ബി. ജീവനക്കാരനാണ് കക്ഷി. പേര് ദാസേട്ടൻ കോഴിക്കോട്. ടിക് ടോക്കിൽ വീഡിയോകൾ ചെയ്ത് തുടങ്ങി ദാസേട്ടൻ എന്ന ഷൺമുഖദാസ് കോഴിക്കോട് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവയിലും സജീവമായി പ്രേക്ഷകർക്കൊപ്പമുണ്ട്. എന്നാൽ, ഇപ്പോഴിതാ ദാസേട്ടനെ തേടി മറ്റൊരു സുവർണ്ണാവസരം ലഭിച്ചിരിക്കുകയാണ്. സിനിമയിലേക്കുള്ള ഓഫറാണ് പുതിയ വിശേഷം. ഷൺമുഖദാസ് ഒരു വാർത്താ ചാനലിനോടാണ് തൻ്റെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവച്ചത്.
തുടക്കത്തിൽ വെറുതേ നേരമ്പോക്കിന് തുടങ്ങിയതാണ് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെയുള്ള വീഡിയോ ചെയ്യൽ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കുട്ടികളെ രസിപ്പിക്കുകയായിരുന്നു പ്രധാന ഹോബി.ഡാൻസും പാട്ടും തനിക്ക് വഴങ്ങുമോയെന്ന് പോലും സംശയമുണ്ടായിരുന്നതായി ദാസ് മനസ്സ് തുറന്നു.

എന്നാൽ, ഇന്നിതാ വൻ വിജയത്തിലേക്ക് കടന്നിരിക്കുകയാണ് ഷൺമുഖദാസും അദ്ദേഹത്തിൻ്റെ വീഡിയോകളും. ടിക്ടോക്കിൽ മാത്രം അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ഇന്ന് ദാസേട്ടൻ. ഇത്രയുമധികം ഫോളോവേഴ്സ് ലഭിച്ചപ്പോഴാണ് ടിക്ടോക് ഒരു സുപ്രഭാതത്തിൽ പൂട്ടി പോകുന്നത്.
സർക്കാർ ഉദ്യോഗസ്ഥനായ ദാസ് ഒഴിവുവേളകളിലാണ് വീഡിയോകളുമായി എത്താറുള്ളത്. ആക്ഷൻ വീഡിയോസ്, കോമഡി രംഗങ്ങളിലെ അഭിനയം അങ്ങനെ എല്ലാം ദാസിന് വഴങ്ങും.
തുടക്കത്തിൽ വളരെ വലിയ കളിയാക്കലുകൾ താൻ നേരിട്ടിരുന്നുവെന്ന് ദാസേട്ടൻ കോഴിക്കോട് പറഞ്ഞു. 'സർക്കാർ ഉദ്യോഗസ്ഥനല്ലേ, വീട്ടിൽ പോടാ, എന്താടാ നിനക്കിവിടെ കാര്യം, അല്ലാ ചേട്ടനിത് എന്നാ ഭാവിച്ചാ' തുടങ്ങിയ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെ കമൻ്റുകളിട്ടിരുന്നവരിൽ നിന്ന് തന്നെ ഇഷ്ടപ്പെടുന്നവരുണ്ടെന്ന് തോന്നുമ്പോൾ അഭിമാനമുണ്ടെന്ന് ഷൺമുഖദാസ് പറയുന്നു.
സുഹൃത്തുക്കളും, സഹപ്രവർത്തകരും, കുടുംബാംഗങ്ങളും കട്ട സപ്പോർട്ടുമായി രംഗത്തുണ്ട്. ഇനിയും നിരവധി മികച്ച വീഡിയോകൾ ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി കൂടുതൽ പരിശ്രമിക്കും - ദാസേട്ടൻ കൂട്ടിച്ചേർത്തു.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications