ഷാഫി പറമ്പിലും രാഘവനും ഒരു ലക്ഷത്തിലേറെ ലീഡ്: വിട്ടു നിന്നവർക്കെതിരെ നടപടിയെന്നും പ്രവീണ്‍ കുമാർ
കോഴിക്കോട്: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളില്‍ യു ഡി എഫ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാർ. കോഴിക്കോടും വടകരയും ഭൂരിപക്ഷം ഒരു ലക്ഷം കടക്കും. വടകരയില്‍ എല്‍ ഡി എഫ് വര്‍ഗീയ പ്രചരണം നടത്തി. കെ കെ ശൈലജ പറഞ്ഞ തരത്തിലുള്ള വീഡിയോ എവിടെയാണ്. അത്തരമൊരു വീഡിയോ ഇതുവരെ ആരും കണ്ടിട്ടില്ല. സി പി എം വര്‍ഗീയ ധ്രുവീകരണത്തിനാണ് വടകരയില്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വടകരിയില്‍ പൊലീസ് പ്രവർത്തിക്കുന്നത് സി പി എമ്മിന്റെ പോഷക സംഘടന എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. വടകര കേന്ദ്രീകരിച്ച് തീക്കളിയാണ് സി പി എം കളിക്കുന്നതെന്നും പ്രവീണ്‍ കുമാർ പറഞ്ഞു. അതേസമയം, പാര്‍ട്ടിയിലെ ചിലര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നതായും ഡി സി സി പ്രസിഡന്റ് പറഞ്ഞു.

ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ചിലരാണ് വിട്ടു നിന്നത്. അവര്‍ക്കെതിരെ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിട്ടു നിന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്, അവരോട് യാതൊരു തലത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോഴിക്കോട്ടെ സ്റ്റീല്‍ കോംപ്ലക്‌സ് വില്‍പ്പന സി പി എം, ബി ജെ പി നേതാക്കള്‍ അറിഞ്ഞുള്ള നീക്കമാണ്. എയര്‍ ഇന്ത്യ പണിമുടക്കില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് യാത്രക്കാരോട് മാപ്പ് പറയണം. വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് നേരിടേണ്ടി വന്നത്. അപ്രതീക്ഷിത സർവ്വീസ് റദ്ദാക്കല്‍ യാത്രക്കാരുടെ ജോലിയെ വരെ ബാധിച്ചു. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. കേന്ദ്ര വ്യോമയാന മന്ത്രാലയം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചുവെന്ന് യു ഡി എഫ് സ്ഥാനാർത്ഥി എംകെ രാഘവനും വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യ ഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന ചിലർ പത്രസമ്മേളനത്തിലൂടെ രാജി പ്രഖ്യാപനം നടത്തി പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പവും പ്രതിസന്ധിയും സൃഷ്ടിക്കാൻ ശ്രമിച്ച സംഘടനാ വിരുദ്ധ നടപടിയിൽ, കെപിസിസി അന്വേഷണം നടത്തണമെന്നും സ്ഥാനാർത്ഥി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications