അത്തോളിയിലെ ഏഴുവയസുകാരന്റെ മരണം കൊലപാതകം: അമ്മ കസ്റ്റഡിയില്‍
കോഴിക്കോട്: അത്തോളിയില്‍ കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ ഉമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പിക്കണ്ടി 'തുഷാര'യില്‍ ഹംദാന്‍ ഡാനിഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡാനിഷിന്റെ ഉമ്മ ജുമൈലയെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ജുമൈലയെ അവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനായിട്ടില്ലെന്നുമാണ് അത്തോളി പൊലീസ് വ്യക്തമാക്കുന്നത്. രണ്ടാം ക്സാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊന്നത് എന്നാണ് സംശയം.

അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു. അത്തോളി ഇലാഹിയ ഇംഗ്ലീഷ് സല്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഹംദാന്‍. ഡാനിഷ് ഹുസൈനാണ് ഉപ്പ. സഹോദരി ഹല ആസ്യ ഹുസൈന്‍.
സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ












Click it and Unblock the Notifications