കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം ബ്രാഞ്ച് അംഗത്തിനും രക്ഷയില്ല; കോഴിക്കോട് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വാര്‍ഡ് കൗണ്‍സിലറോടൊപ്പം വിവരശേഖരണത്തിന് നഗരസഭയില്‍ എത്തിയ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനു നേരെ വധഭീഷണിയെന്നു പരാതി. സിപിഎം നേതാവായ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനെതിരെയാണ് മമ്പറം ബ്രാഞ്ച് അംഗവും എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിയും ബാലസംഘം ജില്ലാ കമ്മിറ്റി അംഗവുമായ അയനിക്കാട് കരിയാറ്റിപ്പുറത്ത് പ്രദീപന്‍ പൊലീസില്‍ പരാതി നല്‍കിയത്.

<strong>ബൈരക്കുപ്പയില്‍ ആദിവാസി യുവാവിനെ വന്യമൃഗം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഭക്ഷിച്ച നിലയില്‍</strong>ബൈരക്കുപ്പയില്‍ ആദിവാസി യുവാവിനെ വന്യമൃഗം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഭക്ഷിച്ച നിലയില്‍

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളുടെ മുന്‍ഗണനാ പട്ടിക പരിശോധിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി. രാജന്‍ വിളിച്ചത് അനുസരിച്ച് എത്തിയതായിരുന്നു പ്രദീപന്‍. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരപുത്രന് ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരുന്നെങ്കിലും വെയ്റ്റിങ് ലിസ്റ്റില്‍ അവസാനമായിട്ടായിരുന്നു ഉള്‍പ്പെടുത്തിയത്. ഇക്കാര്യത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ക്ഷുഭിതനായെന്ന് പരാതിയില്‍ പറയുന്നു.

CPM

ചത്തതും പെറ്റതുമല്ല പട്ടികയില്‍ കയറാനുള്ള മാനദണ്ഡം എന്നു പറഞ്ഞ അധ്യക്ഷന്‍ പൊട്ടിത്തെറിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആളുകളുടെ മുന്നില്‍വച്ച് അപമാനിച്ചു. വധഭീഷണിയും നടത്തി. തുടര്‍ന്ന് മുന്നില്‍നിന്ന് ഇറക്കിവിട്ടു. അതിനാല്‍ സ്വാധീനവും സമ്പത്തുമുള്ള അധ്യക്ഷനില്‍നിന്നു തന്റെ ജീവനു സംരക്ഷണവും നീതിയും വേണമെന്ന് പ്രദീപന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Kozhikode
English summary
Death threat against CPM branch member in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X