കാത്തിരിപ്പിനൊടുവില്‍ പുലപ്രക്കുന്നുകാര്ക്ക് പട്ടയം ലഭിക്കുന്നു; കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം, വീട് നിർമ്മാണവും ഉടൻ...
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ പുലപ്രക്കുന്ന് സാംബവ കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നു. പട്ടയവിതരണവും കോളനിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ പ്രവൃത്തിഉദ്ഘാടനവും ശനിയാഴ്ച വൈകീട്ട് ആറിന് മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വഹിക്കും.
കോളനിയിലെ 11 കുടുംബങ്ങളിൽ ഒരാൾക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകൾ കൈവശമുണ്ട്. ബാക്കിയുള്ള പത്തു കുടുംബങ്ങളിൽ 9 പേരും തങ്ങളുടെ കൈവശമുള്ള നാല് സെൻറ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെ പുലപ്രക്കുന്ന് കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം ആവുകയാണ്.

1977നു മുമ്പ് താമസമാക്കിയവരാണ് പുലപ്രക്കുന്ന് കോളനിയിലെ കുടുംബങ്ങളുടെ പൂർവികർ. വർഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന ഇവരുടെ ഭൂമിപ്രശ്നത്തിൽ ജില്ലാഭരണകൂടവും പഞ്ചായത്തും പ്രത്യേക പരിഗണന എടുക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ നടപടികളെടുക്കുകയും ചെയ്തു. സമഗ്രവികസനത്തിൻറെ ഭാഗമായി കോളനിയിലെ വീട് നിർമാണവും ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ആണ് വീട് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
വീടിനൊപ്പം റോഡ്, കുടിവെള്ളം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതികളും നടപ്പാക്കും. വേനലില്‍ ജലദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനുളള പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനി നിവാസികള്‍ അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാത്ത അവസ്ഥയിലായിരുന്നു.
കുടിവെള്ളം, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം ജാതീയമായ ഒറ്റപ്പെടുത്തലും കോളനി നിവാസികള്‍ നേരിട്ടിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. കടുത്ത അവഗണനയാണ് ഇവിടുത്തുകാര്‍ നേരിടുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു. ജനപ്രതിനിധികളും സാമൂഹ്യപ്രവര്ത്തകരുമുള്പ്പെടെ ഇടപെട്ടതോടെ മന്ത്രി ടി പി രാമകൃഷ്ണന്റെയും ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെയും നേതൃത്വത്തിലാണ് അധികൃതര്‍ നേരിട്ട് ഇടപെട്ട് കോളനിയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കിയത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് പുലപ്രക്കുന്ന് സാംബവ കോളനി. 1974 ല്‍ പഞ്ചായത്ത് ഏറ്റെടുത്ത 74 സെന്റ് സ്ഥലത്താണ് കോളനി സ്ഥിതി ചെയ്യുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications