കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാത്തിരിപ്പിനൊടുവില്‍ പുലപ്രക്കുന്നുകാര്‍ക്ക് പട്ടയം ലഭിക്കുന്നു; കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം, വീട് നിർമ്മാണവും ഉടൻ...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ പുലപ്രക്കുന്ന് സാംബവ കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നു. പട്ടയവിതരണവും കോളനിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ പ്രവൃത്തിഉദ്ഘാടനവും ശനിയാഴ്ച വൈകീട്ട് ആറിന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.

<strong>സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി </strong>സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി

കോളനിയിലെ 11 കുടുംബങ്ങളിൽ ഒരാൾക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകൾ കൈവശമുണ്ട്. ബാക്കിയുള്ള പത്തു കുടുംബങ്ങളിൽ 9 പേരും തങ്ങളുടെ കൈവശമുള്ള നാല് സെൻറ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെ പുലപ്രക്കുന്ന് കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം ആവുകയാണ്.

Pulapra colony

1977നു മുമ്പ് താമസമാക്കിയവരാണ് പുലപ്രക്കുന്ന് കോളനിയിലെ കുടുംബങ്ങളുടെ പൂർവികർ. വർഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന ഇവരുടെ ഭൂമിപ്രശ്നത്തിൽ ജില്ലാഭരണകൂടവും പഞ്ചായത്തും പ്രത്യേക പരിഗണന എടുക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ നടപടികളെടുക്കുകയും ചെയ്തു. സമഗ്രവികസനത്തിൻറെ ഭാഗമായി കോളനിയിലെ വീട് നിർമാണവും ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ആണ് വീട് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

വീടിനൊപ്പം റോഡ്, കുടിവെള്ളം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതികളും നടപ്പാക്കും. വേനലില്‍ ജലദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനുളള പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനി നിവാസികള്‍ അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാത്ത അവസ്ഥയിലായിരുന്നു.

കുടിവെള്ളം, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം ജാതീയമായ ഒറ്റപ്പെടുത്തലും കോളനി നിവാസികള്‍ നേരിട്ടിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. കടുത്ത അവഗണനയാണ് ഇവിടുത്തുകാര്‍ നേരിടുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു. ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരുമുള്‍പ്പെടെ ഇടപെട്ടതോടെ മന്ത്രി ടി പി രാമകൃഷ്ണന്റെയും ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെയും നേതൃത്വത്തിലാണ് അധികൃതര്‍ നേരിട്ട് ഇടപെട്ട് കോളനിയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കിയത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് പുലപ്രക്കുന്ന് സാംബവ കോളനി. 1974 ല്‍ പഞ്ചായത്ത് ഏറ്റെടുത്ത 74 സെന്റ് സ്ഥലത്താണ് കോളനി സ്ഥിതി ചെയ്യുന്നത്.

Kozhikode
English summary
Deed distribution in Pulaprakunnu colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X