കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാര്‍ക്കിന്‍സന്‍സ് രോഗത്തിന് ഡീപ് ബ്രെയിന്‍ ശസ്ത്രക്രിയ നടന്നു: ഉത്തരകേരളത്തില്‍ ആദ്യം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്:പത്ത് വര്‍ഷത്തിലേറെയായി പാര്‍ക്കിന്‍സന്‍സ് രോഗംമൂലം വിഷമിച്ചിരുന്ന രോഗിക്ക് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ശസ്ത്രക്രിയയിലൂടെ ആശ്വാസം. വടകര സ്വദേശിയായ 75 കാരനാണ് തലച്ചോറിലെ പേസ്‌മേക്കര്‍ എന്നറിയപ്പെടുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വിധേയനായത്. ഉത്തരകേരളത്തില്‍ ആദ്യമായി നടത്തുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ശസ്ത്രക്രിയയാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

<strong>15 വര്‍ഷത്തിന് മൈസൂരില്‍ കോണ്‍ഗ്രസ്സിന് മേയര്‍; പ്രതീക്ഷിച്ച വോട്ടുപോലും ലഭിക്കാതെ ബിജെപി</strong>15 വര്‍ഷത്തിന് മൈസൂരില്‍ കോണ്‍ഗ്രസ്സിന് മേയര്‍; പ്രതീക്ഷിച്ച വോട്ടുപോലും ലഭിക്കാതെ ബിജെപി

ശരീര ചലനങ്ങളെ നിയന്തിക്കുന്ന ഡോപ്പാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മ്മിക്കുന്ന തലച്ചോറിലെ കോശങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് പാര്‍ക്കിന്‍സന്‍സ് രോഗം ഉണ്ടാകുന്നത്. ഡോപ്പമിന്‍ പുന:സ്ഥാപിക്കാനുള്ള മരുന്നുകളാണ് ആദ്യഘട്ടത്തില്‍ രോഗിക്ക് നല്‍കുക. മരുന്നുകളോട് പ്രതികരിക്കാത്തവരെയാണ് സാധാരണയായി ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ സര്‍ജറിക്ക് വിധേയരാക്കുന്നത്.

cover-19-14636


രണ്ട് ഘട്ടങ്ങളായാണ് ഈ സര്‍ജറി നടത്തുന്നത്. തലച്ചോറിലെ സബ്തലാമസിലേക്ക് രണ്ട് നേരിയ ഇലക്‌ട്രോഡുകള്‍ കടത്തിവയ്ക്കുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് നെഞ്ചിലെ മസിലുകളില്‍ പേസ്‌മേക്കര്‍ പോലുള്ള ഒരു ചെറിയ ഉപകരണം ഘടിപ്പിക്കുകയും ഇതിനെ നേരിയ വയറുകളുപയോഗിച്ച് തലച്ചോറിലെ ഇലക്‌ട്രോഡുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തില്‍ നിന്നുള്ള നേരിയ വൈദ്യുതി തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും ഡോപ്പമിന്‍ ഉത്പാദിപ്പിക്കപെടുകയും ചെയ്യും. ആസ്റ്റര്‍മിംസിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റും പാര്‍ക്കിന്‍സസ് രോഗവിദഗ്ദ്ധനുമായ ഡോ. സുജിത്ത് ഓവല്ലത്ത്, ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. നൗഫല്‍ ബഷീര്‍, കസള്‍ട്ടന്റായ ഡോ. ജിം മാത്യു, സീനിയര്‍ കസള്‍ട്ടന്റ് ന്യൂറോളജിസ്റ്റുമാരായ ഡോ. അബ്ദുറഹിമാന്‍ കെ.പി, ഡോ. ശ്രീവിദ്യ, അനസ്തറ്റിസ്റ്റുമാരായ ഡോ. ബിജുശേഖര്‍, ഡോ. കിഷോര്‍ എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

Kozhikode
English summary
deep brain surgery for parkinsons held in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X