കോഴിക്കോട് ജില്ലയില്‍ ഡെല്‍റ്റ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്: ശക്തമായ നിയന്ത്രണങ്ങള്‍, പരിശോധന കൂട്ടും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 54 പേര്‍ക്ക്. ജില്ലയിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഡെല്‍റ്റ കോവിഡ് കേസുകള്‍ 54 ലേക്ക് എത്തിയത്. ഇതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി തുടങ്ങി. ഡെല്‍ല്‍റ്റ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. ഡെല്‍റ്റ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഡെല്‍റ്റ പരിശോധന നടന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലും പരിശോധന നടന്നത്.
ആകെ കോവിഡ് പരിശോധനയുടെ ഒരു ശതമാനമാണ് ഡെല്‍റ്റ പരിശോധന നടത്തിയിരുന്നു. ഇതിലാണ് 54 പേര്‍ക്കാണ് ഡെല്‍റ്റ് വകഭേദം സ്ഥിരീകരിച്ചത്. മുക്കം മണാശ്ശേരിയിലായിരുന്നു ജില്ലയിലെ ആദ്യ ഡെല്‍റ്റ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ കുന്നമംഗലം, രാമനാട്ടുകര, പേരാമ്പ്ര, ഒളവണ്ണ, ചെറുവണ്ണൂർ, തിരുവമ്പാടി, തിരുവള്ളൂർ, ചെങ്ങോട്ടുകാവ്, കായക്കൊടി തുടങ്ങിയ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍റെ മൂന്നോളം വാര്‍ഡുകളിലുമായി ഡെല്‍റ്റ കേസുകള്‍ സ്ഥിരീകരിച്ചു.
Recommended Video


ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
ഇവിടങ്ങളില്‍ ഇന്നും നാളെയും മറ്റന്നാളും കൂടുതല്‍ ഡെല്‍റ്റ പരിശോധനകള്‍ നടത്തും. അതേസമയം, ജില്ലയില്‍ ആകെ ഇന്നലെ 1381 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11565 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തി നേടി. 12.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications