കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകം; ആശങ്കയോടെ കോഴിക്കോടന്‍ മലയോരം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മലയോര മേഖലയെ ആശങ്കയിലാക്കി പനിബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു. കുറ്റിയാടി മേഖലയിലെ കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായി. കുണ്ടുതോട്, എക്കല്‍, കുരുടന്‍ കടവ്, പശുക്കടവ്, വട്ടിപ്പന, കൂപ്പുകട, കോങ്ങോട്, പൃക്കന്‍തോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ നിന്നുള്ള നൂറ്റമ്പതോളം പേര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്

ചില വീടുകളില്‍ മുഴുവന്‍ അംഗങ്ങളും പനി ബാധിതരാണ്. മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്അംഗത്തിനും പനി ബാധിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊതുകുനശീകരണത്തിനുള്ള ഫോഗിംഗും നടത്തുന്നുണ്ട്. റബര്‍ തോട്ടങ്ങളുള്ള പ്രദേശങ്ങളിലും വനത്തോടു ചേര്‍ന്ന പ്രദേശങ്ങളിലുമാണ് പനിബാധിതര്‍ ഏറെയും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്താതെ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പനിവാര്‍ഡ് തുറന്നിട്ടുണ്ടെങ്കിലും മുഴുവന്‍ രോഗികളെയും പ്രവേശിപ്പിക്കാനുള്ള സൗകര്യമില്ല. ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘത്തെ അയച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് രാഷ്ട്രീയ നേതൃത്വവും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞവര്‍ഷവും മലയോരമേഖലയില്‍ ഡെങ്കിപ്പനിയുള്‍പ്പെടെ വ്യാപകമായി പടര്‍ന്നിരുന്നു.

jaundice-1559

കഴിഞ്ഞവര്‍ഷം നിപ്പ ബാധയുണ്ടായ ചങ്ങരോത്ത് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഇത്തവണ വില്ലനാകുന്നത് മഞ്ഞപ്പിത്തം. നിരവധി പേരാണ് ചികിത്സയിലുള്ളത്. കുടുംബനാഥനുള്‍പ്പെടെ അംഗങ്ങളെല്ലാം മഞ്ഞപ്പിത്തം ബാധിച്ച വീടുകള്‍ വരെ ഇവിടെയുണ്ടെന്നാണ് വിവരം. ചങ്ങരോത്തെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ഇരുനൂറോളം പേര്‍ക്കു രോഗബാധയുണ്ടായിട്ടുണ്ട്. ഇവിടെ ഉപയോഗിച്ച കുടിവെള്ളം പുറത്തുനിന്നു വാഹനത്തില്‍ എത്തിച്ചതാണ്. ഇതില്‍ നിന്നാകാം രോഗം പടര്‍ന്നെതെന്നു കരുതുന്നു.

പഞ്ചായത്ത് ഭരണസമിതി കളക്ടര്‍ക്കു നല്‍കിയ നിവേദനത്തില്‍ അടിസ്ഥാനത്തില്‍ സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് പരിശോധനകളും ചികിത്സയും സൗജന്യമാക്കിയിട്ടുണ്ടെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി, ചങ്ങരോത്ത് പിഎച്ച്‌സി എന്നിവിടങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. അതേസമയം മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിട്ടും ആരോഗ്യവകുപ്പിലെ ഉന്നതഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടി വേണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നിസംഗത തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലില്‍ ഒരാള്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചു. കൊടുവള്ളി കേന്ദ്രീകരിച്ചു ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളിക്കാണു രോഗ ബാധ. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Kozhikode
English summary
Dengue and jaundice outbreak in Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X