കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിടാതെ നിപ്പാപ്പേടി ! വീണ്ടും വവ്വാലുകളുടെ പ്രജനനകാലം, നിപ്പയെ നേരിടാനുറച്ച് കോഴിക്കോട്‌!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വവ്വാലുകളുടെ പ്രജനനകാലം അടുത്തതോടെ നിപ്പയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിപ മുന്‍കരുതല്‍ നിര്‍ദ്ദേശം സര്‍ക്കാറില്‍ നിന്നും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അടിയന്തിര നിര്‍ദ്ദേശം നല്‍കി. കടുത്ത, ശ്വാസകോശ സംബന്ധമായ രോഗമുളളവര്‍ക്കും മസ്തിഷ്‌ക ജ്വരം ഉളളവര്‍ക്കും ആവശ്യമായ പ്രത്യേക ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

<strong>ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ.... ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ബിജെപി!!</strong>ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ.... ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ബിജെപി!!

ആശുപത്രികളില്‍ ബോധവല്‍ക്കരണം

ആശുപത്രികളില്‍ ബോധവല്‍ക്കരണം

കൂടാതെ പൊതുജനങ്ങളെ ബോധവത്കരിക്കാനായി ആശുപത്രികളില്‍ ചുമ കോര്‍ണറുകള്‍ ഒരുക്കും. ഈ കോര്‍ണറുകളില്‍ നിന്നും മാസ്‌ക് ഉപയോഗിക്കേണ്ട വിധം പറഞ്ഞു മനസ്സിലാക്കുകയും ഇതിനായി പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്യും. ആവശ്യമായ മാസ്‌ക്, ഗ്ലൗസ്, ഹാന്‍ഡ് വാഷ് എന്നിവയുടെ സ്റ്റോക്ക് ആശുപത്രികളില്‍ ഉറപ്പുവരുത്തും. ഫീല്‍ഡ് തലത്തില്‍ പനി, ശ്വാസകോശ രോഗനിരീക്ഷണം ശക്തമാക്കും. ജനങ്ങള്‍ ആശങ്ക പ്പെടാതെ ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

 ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

ചുമക്കുമ്പോള്‍ വായ് തുവ്വാലകൊണ്ടോ, കൈക്കോണ്ടോ മറിച്ചുപിടിക്കണം. ആഹാരം കഴിക്കുന്നതിന് മുമ്പായി കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. പക്ഷിമൃഗാദികള്‍ കടിച്ചു ഉപേക്ഷിച്ചതും, പോറല്‍ ഏറ്റത്തും, പൊട്ടിയതുമായ പഴങ്ങളും കായ്കളും കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പായി വൃത്തിയായി കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 പക്ഷി മൃഗാദികളുമായി ഇടപെടുമ്പോള്‍

പക്ഷി മൃഗാദികളുമായി ഇടപെടുമ്പോള്‍

വവ്വാലുകളുടെ വാസസ്ഥലത്ത് ശല്യം ചെയ്യുകയോ പടക്കം, മറ്റ് ശബ്ദങ്ങള്‍ എന്നിവ ഉപയോഗിച്ച് അവയെ ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മൃഗപരിപാലനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങളായ കയ്യുറ, മുഖാവരണം, കാലുറ എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഫാമുകളില്‍ പ്രവേശിക്കുന്നതിന് മുമ്പായി അണുനാശിനി കലര്‍ത്തിയ ഫുട്ട് ഡിഷുകളില്‍ കാല്‍പാദം കഴുകണം.
ഫാമുകളില്‍ പ്രവേശിക്കുന്നതിനും വളര്‍ത്തുമൃഗാദികളുമായി ഇടപഴകുന്നതിനും മുമ്പും പിന്നീടും കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. വവ്വാലുകളും മറ്റ് പക്ഷികളും ഫാമുകളില്‍ പ്രവേശിക്കുന്നത് തടയാന്‍ വലകള്‍ ഉപയോഗിക്കുക. വളര്‍ത്തു മൃഗങ്ങള്‍ക്കും വവ്വാലുകള്‍ കടിച്ചുപേക്ഷിച്ച കായ്കനികള്‍ നല്‍കാതിരിക്കുക. മൃഗങ്ങള്‍, തീറ്റ, പുല്ല് എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അണുനശീകരണം ഉറപ്പുവരുത്തുക.

Kozhikode
English summary
alert on nippah months after huge outbreak in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X