കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൂര്യാഘാതം: ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം, ജോലിസമയം ക്രമീകരിക്കണമെന്ന്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സൂര്യാഘാതം ഏൽക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേ തുടർന്ന ശരീരത്തിന്റെ പല നിർണ്ണായക പ്രവർത്തനങ്ങളും തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം. കോഴിക്കോട് ജില്ലയിൽ ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അഭ്യർത്ഥിച്ചു.

ലക്ഷണങ്ങൾ

ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം,നേർത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തമായ തലവേദന തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം.
സൂര്യാഘാതമേറ്റാൽ ഉടൻ വെയിലുള്ള സ്ഥലത്തുനിന്നും തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാൻ,എ.സി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക, കഴിവതും വേഗം വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

summer-hot-28-1

സൂര്യാഘാതം ഏൽക്കാതിരിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെളളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കിൽ പോലും ഓരോ മണിക്കൂർ കൂടുമ്പോഴും 24 ക്ലാസ് വെളളം കുടിക്കുക, ധാരാളം വിയർപ്പുളളവർ ഉപ്പിട്ട കഞ്ഞിവെളളവും, ഉപ്പിട്ട നാരങ്ങ വെളളവും കുടിക്കുക, വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കുക, ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെയുളള സമയം വിശ്രമിക്കുക, കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ഉളളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക, പ്രായാധിക്യമുളളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. വെയിലകത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

Kozhikode
English summary
department of health warns heat wave in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X