കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അംബേദ്കറെ ഹിന്ദുമതം വേണ്ടവിധം ഉള്‍ക്കൊണ്ടില്ല; അംബേദ്കറുടെ സ്വപ്നങ്ങള്‍ ഇന്നും സാക്ഷാത്കരിക്കപ്പെടാതെ കിടക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജാതി നിര്‍മാര്‍ജ്ജനത്തിലൂടെ മാത്രമെ അധ:സ്ഥിത വിഭാഗത്തിന് മോചനമുണ്ടാകൂ എന്നു വിശ്വസിച്ചയാളായിരുന്നു ഭരണഘടനാ ശില്പിയായ ഡോ. ബി ആര്‍ അംബേദ്കര്‍ എന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി പറഞ്ഞു. ഹിന്ദു മതത്തിലെ എല്ലാ അസമത്വങ്ങളും അതിലെ ജാതി വ്യവസ്ഥയുടെ സൃഷ്ടിയാണെന്ന് അംബേദ്കര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ അദ്ദേഹം ജാതി വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി നിലക്കൊണ്ടു.

<strong>ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം</strong>ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം

അംബേദ്കറുടെ ആശയങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നതിനുള്ള ശ്രമം ഹിന്ദു സമൂഹത്തില്‍ നിന്നുമുണ്ടായില്ല. അദ്ദേഹം കൊണ്ടുവന്ന ഹിന്ദു കോ-ഓര്‍ഡിനേഷന്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് രംഗത്തു വരുകയും തെരഞ്ഞെടുപ്പ് പരാജയം ഭയന്ന് പിന്നീട് ബില്‍ പിന്‍വലിക്കുകയുമായിരുന്നു. തന്റെ കാഴ്ചപ്പാടുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുവാനും അവ പ്രചരിപ്പിക്കുവാനും അംബേദ്കര്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. സംവരണത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാമെന്ന കാഴ്ചപ്പാടായിരുന്നില്ല അദ്ദേഹത്തിന്.

V Sasi

അംബേദ്കറുടെ സ്വപ്നങ്ങള്‍ ഇന്നും സാക്ഷാത്കരിക്കപ്പെടാതെ കിടക്കുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സിറ്റി കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി) സംഘടിപ്പിച്ച ചടങ്ങില്‍ 'ഡോ: ബി ആര്‍ അംബേദ്കറും അടിസ്ഥാന വര്‍ഗവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു വി. ശശി.

എ ഐ ടി യു സി ഹാളില്‍ നടന്ന ചടങ്ങില്‍ സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. കവി പി കെ ഗോപി രാഷ്ട്രീയ കവിത അവതരിപ്പിച്ചു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍ സ്വാഗതം പറഞ്ഞു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, പി ടി ഗോപാലന്‍, എം കെ എം കുട്ടി, പി വി മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Kozhikode
English summary
Deputy speaker's comment about Ambedkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X