Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീച്ച് ആശുപത്രിയുടെ വികസനം: 177 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയുടെ വികസനത്തില്‍ ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വലിയ മാറ്റങ്ങളാണ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നതെന്ന് എം​എല്‍എ എ പ്രദീപ് കുമാര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുജനാരോഗ്യമേഖലയുടെ പ്രസക്തി വളരെ വലുതാണെന്ന് എല്ലാവര്‍ക്കുമറിയാം.ശക്തമായ പൊതുജനാരോഗ്യസംവിധാനം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഈ കൊവിഡ് കാലവും നിരന്തരം നമ്മെ ഓര്‍പ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമേഖലയില്‍ പ്രിസം മാതൃകപോലെ കോഴിക്കോട് ജില്ലയുടെ ചരിത്രത്തില്‍ ആരോഗ്യമേഖലയില്‍ മറ്റൊരു മാതൃക ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് നോര്‍ത്ത് നിയോജകമണ്ഡലം. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും സാമൂഹ്യപുരോഗതിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണല്ലോ? വളരെ സാധാരണക്കാരും മത്സ്യത്തൊഴിലാളികളുമുള്‍പ്പെടുന്ന തീരദേശത്തുനിന്ന് ഒരു ഹൈടെക് ആശുപത്രി സമുച്ചയം യാഥാര്‍ഥ്യമാവുകയാണ്. സ്വകാര്യ ആശുപത്രികളെ വെല്ലുന്നതരത്തില്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളാണ് ഇനിമുതല്‍ ബീച്ച് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ലഭിക്കാനിരിക്കുന്നത്.

kozhikkode

ആശുപത്രിയിലെ നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൻ്റേയും കാത്ത് ലാബിൻ്റേയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ നിർവഹിച്ചു. സൗകര്യങ്ങളും സൗന്ദര്യവും പരസ്പരം കിടപിടിക്കുന്ന ബീച്ച്ആശുപത്രി സമുച്ചയം ഭാവിയില്‍ ചികിത്സാ സൗകര്യങ്ങളുടെ പേരില്‍ പൊതുജനാരോഗ്യമേഖലയിലെ പുതിയൊ രു മാതൃകയായിത്തീരും. സര്‍ജിക്കല്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, അമിനെറ്റി ബ്ലോക്ക് എന്നീ മൂന്ന് മേഖലകളിലായാണ് ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    കോഴിക്കോട്; ബീച്ച് ജനറല്‍ ആശുപത്രി വികസനത്തിന് 177 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍

    കോഴിക്കോട് ബീച്ച് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി, നിയോജകമണ്ഡലം വികസനപദ്ധതികളുടെ ഭാഗമായി തയ്യാറാക്കിയ വിശദമായ പദ്ധതി രൂപരേഖ ഗവൺമെന്റിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി 177 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭിക്കുകയും ആദ്യഘട്ടത്തില്‍ 86 കോടി 80ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ജില്ലയുടെ ചരിത്രത്തില്‍ ഒരാശുപത്രിയുടെ വികസ നത്തിനായി അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നും അദ്ദേഹം പറഞ്ഞു.

    നിലവിലുണ്ടായിരുന്ന ഒ പി കള്‍ക്കുപുറമേ, ട്രാന്‍സ് ജെന്റേഴ്സിനായി കേരളത്തില്‍ ആദ്യമായി ഒ പി ഇവിടെ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ലഹരി മുക്ത ചികിത്സക്കായി വിമുക്തി, പള്‍നമോളജി, ന്യൂറോളജി, കാര്‍ഡിയോളജി, ഓങ്കോളജി, സൈക്യാട്രി, ഡേകെയര്‍ കീമോതെറാപ്പി, തുടങ്ങി നൂതനചികിത്സയ്ക്കുള്ള ഒ പി കളും വന്ധ്യതാ ചികിത്സക്കുള്ള ക്ലിനിക്കും നിലവില്‍വന്നിരിക്കുകയാണ്. സി ടി സ്കാന്‍, ഡിജിറ്റല്‍ എക്സ് റേ, ബ്രോങ്കോസ്കോപ്പി, ഡബ്ള്‍ ഡോര്‍ ഓട്ടോക്ലേവ്, അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, മൈക്രോബയോളജി ലാബ്, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ വിതരണ സമ്പ്രദായം തുടങ്ങി സ്വകാര്യ ആശുപത്രികളേക്കാള്‍ മികച്ച ആധുനിക സംവിധാനങ്ങള്‍ ഇന്നിവിടെ ലഭ്യമാണ്. 500 കെ വി എ സബ്സ്റ്റേഷന്‍, ഒ പി ട്രാന്‍സ്ഫോമേഷന്‍, ഓപ്പറേഷന്‍ തിയറ്റര്‍ നവീകരണം എന്നിവയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സിഡ്കോ ആണ് ഇതിന്റെ നിര്‍മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

    ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

    ഘട്ടം ഘട്ടമായി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ ആശുപത്രിയില്‍ ഇപ്പോള്‍ ആധുനിക ഹൃദ്രോഗ ചികിത്സ നടത്താന്‍ പറ്റിയ സൗകര്യങ്ങളോടുകൂടിയ, 11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കാത്ത് ലാബ്, കാത്ത് ഐ സി യു, എം എല്‍ എ യുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 1.48കോടി രൂപ ചെലവഴിച്ച് നവീകരിച്ച സ്ത്രീകളുടേയും പുരുഷന്മാരുടേയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇരു വിഭാഗങ്ങളിലും കൂടി 33ബെഡ്ഡുകള്‍ ആണുള്ളത്. ഐ സി യു കോട്ട്, സിറിഞ്ച് പമ്പ്, ഇന്‍ഫ്യൂഷന്‍ പമ്പ്, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ വിതരണ സമ്പ്രദായം തുടങ്ങിയ ഏറ്റവും ആധുനികസൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികാഹ്ലാദം നല്‍കുന്നതിനായുള്ള സംഗീത സൗകര്യങ്ങള്‍, പെയിന്റിങുകള്‍, കൂട്ടിരിപ്പുകാര്‍ക്ക് വിരസത മാറ്റാനായി റീഡിങ് കോര്‍ണറുകള്‍ എന്നിവയും സജ്ജീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+