കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നട തുറക്കുന്നതിനു മുന്‍പ് അവിടെയെത്തണം: ദര്‍ശനത്തിന് മുമ്പേ ഗുരുസ്വാമി യാത്രയായി

  • By Desk
Google Oneindia Malayalam News

കൊയിലാണ്ടി: ഗുരുസ്വാമി പന്തലൂര്‍ അമൃതയില്‍ രാമകൃഷ്ണന്‍ അന്ത്യയാത്രയായത് ഒരിക്കല്‍ക്കൂടി ശബരിമല കയറാനുള്ള ആഗ്രഹം ബാക്കിയാക്കി. ശനിയാഴ്ച ആളുകള്‍ നോക്കിനില്‍ക്കെയാണ് ചിന്നക്കുറുപ്പ് എന്നറിയപ്പെടുന്ന ഗുരുസ്വാമി ആനളക്കുളം റെയില്‍വേ ഗേറ്റില്‍ തീവണ്ടി തട്ടി മരിച്ചത്. മൃതദേഹത്തില്‍നിന്ന് 'ഇന്ന് തുലാം ഒന്നിന് നട തുറക്കുന്നതിനു മുന്‍പ് അവിടെയെത്തണം' എന്ന കുറിപ്പ് ലഭിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

കടകംപള്ളി സുരേന്ദ്രനെ മന്ത്രി സഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണം; രൂക്ഷവിമര്‍ശനവുമായി ജയശങ്കര്‍കടകംപള്ളി സുരേന്ദ്രനെ മന്ത്രി സഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണം; രൂക്ഷവിമര്‍ശനവുമായി ജയശങ്കര്‍

ശനിയാഴ്ച രാവിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹം ആനക്കുളത്തെത്തിയത്. 85 വയസുള്ള ഗുരുസ്വാമി 60 വര്‍ഷമായി ശബരിമലയില്‍ സന്ദര്‍ശകനാണ്. നിരവധി തീര്‍ഥാടക സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എസ്ബിഐ കൊയിലാണ്ടി ശാഖയില്‍ സുരക്ഷാ ജീവനക്കാരന്‍ ആയിരുന്ന രാമകൃഷ്ണന്‍ നാട്ടിലെ നാടക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

sabarilapilgrimage-1

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധിയില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹമെന്ന് അടുപ്പക്കാര്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുന്നുമ്മല്‍ മേഖലയിലെ ആദ്യകാല വൊളന്റിയറും പരിശീലകനും ആയിരുന്നു. അയപ്പഭക്തന്‍ എന്ന നിലയില്‍ ശബരിമല ദര്‍ശനം പതിവാക്കിയപ്പോള്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടര്‍ന്നു. നാലു പതിറ്റാണ്ടിലേറെ കുന്നുമ്മല്‍ ഭഗവതിക്ഷേത്ര അയ്യപ്പഭജനമഠത്തിലെ ഗുരുസ്വാമിയായിരുന്നു. ഒരു സീസണില്‍ത്തന്നെ നാലും അഞ്ചും തവണ സ്വാമിമാരെയുംകൊണ്ട് മലകയറുമായിരുന്നു. ഇത്രയും വര്‍ഷങ്ങളായി മലകയറിയതിന്റെ ഓര്‍മയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ശബരിമലയില്‍ തെങ്ങിന്‍തൈ നട്ടിരുന്നതായി ശിഷ്യര്‍ ഓര്‍ക്കുന്നു.

എന്‍.എന്‍ പിള്ളയുടെ ശുദ്ധമദ്ദളം, അഗ്നിമേധം, ലോകനാര്‍കാവിലമ്മ സാക്ഷി, ആശ്രമം തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കക്കട്ടില്‍, മുചുകുന്ന്, വടകര എന്നിവിടങ്ങളില്‍ അമച്വര്‍ നാടകങ്ങളിലും സജീവമായിരുന്നു രാമകൃഷ്ണന്‍.

Kozhikode
English summary
devotee of ayyappa dies before visit sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X