കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈവിലങ്ങുകളും ടോര്‍ച്ചുകളും കരുതണം: ജീപ്പില്‍ നാലുപേര്‍ വേണം, പട്രോളിങില്‍ ഡിജിപി സര്‍ക്കുലര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പോലീസിന്റെ രാത്രി പട്രോളിംഗ് കാര്യക്ഷമാക്കാനുള്ള നിര്‍ദേശങ്ങളുമായി ഡി.ജി.പിയുടെ സര്‍ക്കുലര്‍ ഇറങ്ങി. രാത്രിയില്‍ ഓരോ പോലീസ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്ന ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍, ബാറുകള്‍, മത ആരാധനാ കേന്ദ്രങ്ങള്‍, വ്യവസായ മേഖലകള്‍, തട്ടുുകടകള്‍, തിയറ്ററുകള്‍, ദേശീയ പാതകള്‍, ജനവാസ കേന്ദ്രങ്ങള്‍ എിവിടങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി പട്രോളിംഗ് നടത്താനുള്ള നിര്‍ദേശമാണ് ഡി.ജി.പി നല്‍കിയിരിക്കുന്നത്.

പകല്‍ സമയത്ത് കാല്‍നട പട്രോളിംഗ്, മോട്ടോര്‍ സൈക്കിള്‍ പട്രോളിംഗ്, ജീപ്പ് പട്രോളിംഗ് എന്നിവ നടത്താനും രാത്രിയില്‍ ജീപ്പ് പട്രോളിംഗ് കാര്യക്ഷമമാക്കാനുമാണ് നിര്‍ദേശം. പകല്‍സമയത്തേക്കാള്‍ രാത്രിയില്‍ ജീപ്പ് പട്രോളിംഗിന് നാലു പേരുണ്ടായിരിക്കണം. കൈവിലങ്ങുകള്‍, ടോര്‍ച്ചുകള്‍, മറ്റു സുരക്ഷാ സംവിധാനങ്ങള്‍, പ്രാഥമിക വൈദ്യ സഹായത്തിനാവശ്യമുള്ള കിറ്റ്, റിഫ്‌ളക്ടീവ് ജാക്കറ്റ് എന്നിവ ജീപ്പില്‍ കരുതണം. എല്ലാ ജീപ്പ് പട്രോളുകളും അതാത് പ്രദേശങ്ങളിലെ സാമൂഹ്യ വിരുദ്ധര്‍, കുറ്റവാളികള്‍, കാപ്പ ചുമത്തി പുറത്തിറങ്ങിയവര്‍, മുന്‍ കുറ്റവാളികള്‍ എന്നിവരുടെ പട്ടിക സൂക്ഷിക്കണം. കൂടാതെ പ്രശ്‌നബാധിതമാകാനിടയുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടികയും ജീപ്പിലുണ്ടായിരിക്കണം.

police

വാഹന പരിശോധന നടത്തുന്നതിനടക്കം കൂടുതല്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഡി.ജി.പി പുതിയ സര്‍ക്കുലറില്‍ വിവരിക്കുന്നുണ്ട്. ഇത്തരം മാര്‍ഗനിര്‍ദേശങ്ങളിലൂടെ പോലീസിന്റെ സാന്നിധ്യം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കുന്ന തരത്തിലാക്കി മാറ്റുക എന്നുള്ളതാണ് ഉദ്ദേശ്യമൊണ് ഡി.ജി.പി സേനാംഗങ്ങളോട് പറയുന്നത്.

Kozhikode
English summary
DGP gave new directions to Night patroling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X