Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹന്‍ലാല്‍ വന്നാലും' കിട്ടാത്ത ബാലുശേരിയില്‍ ധര്‍മജന്‍ എംഎല്‍എ ആകുമോ? നേപ്പാളില്‍ നിന്ന് തിരിച്ചു

കോഴിക്കോട്: ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത്. പ്രാദേശികമായി അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍ ധര്‍മജന്‍ ഇടംപിടിച്ചതോടെ ശക്തമായ മല്‍സരമായി മണ്ഡലത്തില്‍. മണ്ഡലം രൂപീകരിച്ച ശേഷം ഇത്രയും വാശിയേറിയ മല്‍സരം നടന്നിട്ടില്ലെന്ന് മണ്ഡലത്തിലെ പ്രമുഖരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ധര്‍മജന്റെ വരവോടെ താര മണ്ഡലമായെങ്കിലും ബാലുശേരിയുടെ ഇടതു ചായ്‌വ് മാറിയിട്ടില്ല എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് സൂചിപ്പിക്കുന്നത്. എന്നാല്‍ നിഷ്പക്ഷ വോട്ടുകള്‍ പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്....

നേപ്പാളില്‍ നിന്നെത്തും

നേപ്പാളില്‍ നിന്നെത്തും

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സിനിമാ ഷൂട്ടിങിന് വേണ്ടി നേപ്പാളിലേക്ക് പോയതായിരുന്നു ധര്‍മജന്‍. ഫലം പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ശനിയാഴ്ച മണ്ഡലത്തിലെത്തും. വളരെ പ്രതീക്ഷയിലാണ് ധര്‍മജന്‍ എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. തിരുവനന്തപുരത്തുള്ള സച്ചിന്‍ ദേവ് ശനിയാഴ്ച എത്തും.

10000ഓളം വോട്ടുകള്‍

10000ഓളം വോട്ടുകള്‍

വ്യക്തമായ രാഷ്ട്രീയമുള്ളവരാണ് ബാലുശേരിക്കാര്‍. എന്നാല്‍ പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും മമതയില്ലാത്ത 10000ത്തോളം വോട്ടുകള്‍ ഇവിടെയുണ്ടെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. ഈ വോട്ടുകള്‍ പിടിക്കാന്‍ സാധിച്ചാല്‍ ജയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഉറങ്ങിക്കിടക്കുന്ന ജനതയെ ഉണര്‍ത്താനായാല്‍ ജയം ഉറപ്പാണെന്ന് ധര്‍മജന്‍ സൂചിപ്പിക്കുന്നു.

മോഹന്‍ലാല്‍ വന്നാലും

മോഹന്‍ലാല്‍ വന്നാലും

പുരുഷന്‍ കടലുണ്ടി കഴിഞ്ഞ രണ്ടുതവണ ജയിച്ച മണ്ഡലമാണ് സംവരണ മണ്ഡലമായ ബാലുശേരി. ഇത്തവണ എസ്എഫ്‌ഐ നേതാവ് സച്ചിന്‍ ദേവിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയത്. ധര്‍മജന്‍ അല്ല, മോഹന്‍ലാല്‍ വന്നാലും ബാലുശേരിയില്‍ എല്‍ഡിഎഫ് മാത്രമേ ജയിക്കൂ എന്നാണ് പുരുഷന്‍ കടലുണ്ടിയുടെ പക്ഷം.

യുഡിഎഫിന്റെ വിശ്വാസം

യുഡിഎഫിന്റെ വിശ്വാസം

ധര്‍മജന്റെ വരവോടെ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം പ്രകടമായിരുന്നു. ഇത് തങ്ങളുടെ ആദ്യ വിജയമാണെന്ന യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കുന്നു. മറ്റൊന്ന് ധര്‍മജന്റെ താര പരിവേഷമാണ്. സ്ത്രീ വോട്ടര്‍മാക്കിടയില്‍ സ്വാധീനമുണ്ടാക്കാനായി എന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ പറയുന്നത്.

4800 വോട്ടുകള്‍

4800 വോട്ടുകള്‍

രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള താരങ്ങളും ധര്‍മജന് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു. 15000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു ഭൂരിപക്ഷം 4800 ആയി കുറഞ്ഞിട്ടുണ്ട്. ഇത് മറികടക്കാനാകുമെന്നാണ് ധര്‍മജന്റെ വിശ്വാസം.

പേരിനൊപ്പം എംഎല്‍എ

പേരിനൊപ്പം എംഎല്‍എ

രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങിനാണ് ധര്‍മജന്‍ നേപ്പാളിലേക്ക് പോയത്. സംവിധായകന്‍ കൂടിയായ ജോണി ആന്റണി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേപ്പാളില്‍ നിന്ന് വരുമ്പോള്‍ തന്റെ പേരിനൊപ്പം എംഎല്‍എയും ഉണ്ടാകുമെന്ന ധര്‍മജന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+