വടകരയില്‍ രമ വിജയിച്ചത് എല്‍ജെഡി മത്സരിച്ചതുകൊണ്ടോ?: മണിക്കെതിരെ വിമർശനവുമായി സലീം മടവൂർ
കോഴിക്കോട്: 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വടകരയിൽ ജനതാദൾ മത്സരിച്ചതുകൊണ്ടാണ് യു ഡി എഫ് പിന്തുണയില്‍ മത്സരിച്ച ആർ എം പി നേതാവ് കെ കെ രമ ജയിച്ചതെന്ന മുന്‍ മന്ത്രി എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി എല്‍ ജെ ഡി. ജനാതാദള്‍ മത്സരിച്ചതുകൊണ്ടാണ് കെ കെ രമ വിജയിച്ചതെന്ന വാദം ഏതായാലും സി പി എമ്മിന് നേതൃത്വത്തിന് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് എല്‍ ജെ ഡി നേതാവ് സലീം മടവൂർ വ്യക്തമാക്കുന്നത്. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽ ജെ ഡി പ്രവർത്തകർ എൽ ഡി എഫിനു വേണ്ടി പ്രവർത്തിക്കാതിരിക്കുകയോ വോട്ടു ചെയ്യാതിരിക്കുകയോ ചെയ്തുവെന്ന് എം എം മണിക്ക് പരാതിയുണ്ടെങ്കിൽ പറയണം. തിരുത്താനും നടപടിയെടുക്കാനും എൽ ജെ ഡി തയാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം മണിയെ തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും ആരോപിക്കുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വടകരയിൽ ജനതാദൾ മത്സരിച്ചതുകൊണ്ടാണ് രമ ജയിച്ചതെന്ന വാദം സി പി എം നേതൃത്വത്തിൻ്റെ അഭിപ്രായമാണെന്ന് കരുതുന്നില്ല. ജനതാദൾ മത്സരിച്ചത് കൊണ്ടാണ് രമ ജയിച്ചതെന്ന് മുഖ്യമന്ത്രിയോ സി പി എം സംസ്ഥാന സെക്രട്ടറി സ കോടിയേരി ബാലകൃഷ്ണനോ ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററോ ഇതേവരേ പറഞ്ഞിട്ടില്ല .ഉത്തരവാദപ്പെട്ടവർ പറഞ്ഞാൽ പ്രതികരിക്കാം.

കൂടിയും കുറഞ്ഞുമായി 137 നിയോജക മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വേണ്ടി എൽ ജെ ഡി പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്തത് കൊണ്ടാണ് എൽ ഡി എഫ് 3 സീറ്റുകൾ എൽ ജെ ഡിക്ക് മത്സരിക്കാൻ നൽകിയതും സി പി എം അടക്കമുള്ള എൽ ഡി എഫ് കക്ഷികൾ പ്രവർത്തിച്ചതും വോട്ടു ചെയ്തതും. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽ ജെ ഡി പ്രവർത്തകർ എൽ ഡി എഫിനു വേണ്ടി പ്രവർത്തിക്കാതിരിക്കുകയോ വോട്ടു ചെയ്യാതിരിക്കുകയോ ചെയ്തുവെന്ന് എം എം മണിക്ക് പരാതിയുണ്ടെങ്കിൽ പറയണം.
തിരുത്താനും നടപടിയെടുക്കാനും എൽ ജെ ഡി തയാറാണ്. വടകരയിൽ എൽ ഡി എഫ് കണക്കുകളിൽ നിന്ന് വിഭിന്നമായി ചില സി പി എം ശക്തികേന്ദ്രങ്ങളിൽ രമ വോട്ടുപിടിച്ചിട്ടുണ്ട്. നേരത്തെ വേറിട്ട് ഒറ്റക്ക് മത്സരിച്ചിരുന്ന ആർ.എം.പി ഇത്തവണ യു ഡി എഫിൻ്റെ പിന്തുണയോടെ മത്സരിച്ചപ്പോൾ ചില ബൂത്തുകളിലെ എൽ.ഡി.എഫ് വോട്ടുചോർന്നു. ഇതേക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കേ എൽ ഡി എഫിലെ ഘടകകക്ഷിയായ എൽ ജെ ഡിയെ പ്രതിസ്ഥാനത്ത് നിറുത്തുന്നത് ശരിയല്ല. സി പി എമ്മും മറ്റു ഘടകകക്ഷികളും തോറ്റ മണലങ്ങളിലും എം.എം മണിക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്നറിയാൻ താൽപര്യമുണ്ട്












Click it and Unblock the Notifications