Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാരെല്ലാം ഞെട്ടി.... കോഴിക്കോട് നഗരത്തിൽ പല സ്ഥലങ്ങളിലും 2000 നോട്ട് നിറച്ച ബാഗുകൾ, കാര്യമറിഞ്ഞപ്പോൾ ചിരി, പക്ഷ... പോലീസ് കേസെടുത്തു!!

കോഴിക്കോട്: രണ്ടായിരത്തിന്‍റെ നോട്ട് വിതറി വേറിട്ട പരസ്യ പ്രമോഷൻ. വെള്ളിയാഴ്‌ച വൈകീട്ട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് സ്വകാര്യ കോഫി ഷോപ് ടീം രണ്ടായിരം രൂപയുടെ നോട്ടിന്‍റെ മാതൃകയിൽ പരസ്യം ചെയ്ത് ശ്രദ്ധയാകർഷിച്ചത്. വൈകീട്ട് നാലരയോടെ മിഠായിത്തെരുവ് ഹനുമാൻ കോവിലിന് മുമ്പിലായിരുന്നു തുടക്കം.

ഒരു ബാഗിൽ ഒളിപ്പിച്ച നോട്ടുകൾ ആളുകൾകണ്ടത്തി പുറത്തെടുക്കുകയും അത് വിതറുകയും ചിലർ എടുത്ത് ഓടുകയുമെല്ലാം ചെയ്ത് ഒരു നാടകീയത സൃഷ്ടിക്കുന്നരീതിയിലായിരുന്നു പരിപാടി. ഒറ്റനോട്ടത്തിൽ 2000ത്തിന്‍റെ നോട്ടുകളാണെന്ന് തോന്നുന്ന രീതിയിലായുരുന്നു ഇവരുടെ പരസ്യ കാർഡുകൾ.ഇതേസമയം മാനാഞ്ചിറ സ്ക്വയറിനുള്ളിലും നടക്കാവിലും സരോവരം ബയോപാർക്കിനു സമീപവുമെല്ലാം ഇത് ആവർത്തിച്ചു.

advertisement

ഒരു സ്ഥാപനത്തിന് ജനങ്ങളിലേക്കിറങ്ങിചെല്ലുകയെന്നത് അങ്ങേയറ്റം പ്രയാസമേറിയ കാലമാണിത്. വലിയ വെല്ലുവിളിയാണ് ഫീൽഡിൽ. അതുകൊണ്ടാണ് വേറിട്ട രീതിയിലൊരു പ്രമോഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. ഇത്തരം വ്യത്യസ്തതകൾ ഞങ്ങളുടെ കടക്കുള്ളിലും ഒളിപ്പിച്ചിട്ടുണ്ടെന്ന് ടെലിസ്റ്റോറി എംഡി അജ്നാസ് പറഞ്ഞു. ആൾക്കൂട്ടങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിന് ടൗൺ പൊലീസ് കേസെടുത്തെങ്കിലും പിന്നീട് എല്ലാവരേയും വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+