കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധര്‍മ്മജന്‍ വന്നാല്‍ ദിലീപ് കേസ് ചര്‍ച്ചയാവും, കോണ്‍ഗ്രസ് ക്ഷീണമാവും; പരാതിയുമായി മണ്ഡലം കമ്മറ്റി

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോഴിക്കോട് ജില്ലയില്‍ മികച്ച മുന്നേറ്റം നടത്തുകയെന്ന ലക്ഷ്യത്തോടെ വളരെ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ഒരു എംഎല്‍എയെ പേലും ജില്ലയില്‍ നിന്നും ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേട് ഇത്തവണ മാറ്റുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. ജില്ലയില്‍ ബാലുശ്ശേരി പോലുള്ള സ്വാധീന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും നേരത്തെ തന്നെ തുടങ്ങി. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേരിനായിരുന്നു ബാലുശ്ശേരിയില്‍ മുന്‍തൂക്കം. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് മണ്ഡലം കോണ്‍ഗ്രസ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

ബാലുശ്ശേരിയില്‍

ബാലുശ്ശേരിയില്‍

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ സിനിമ താരമായ ധര്‍മ്മജന്‍ മത്സരിച്ചാല്‍ വിജയ സാധ്യത കൂടുതലാണെന്നായിരുന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഡിസിസി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ച സാധ്യത പട്ടികയിലും മണ്ഡലത്തില്‍ നിന്നും ഇടം പിടിച്ചത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേരായിരുന്നു. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച സീറ്റ് ധര്‍മ്മജനായി കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തു.

സജീവമായി ധര്‍മ്മജന്‍

സജീവമായി ധര്‍മ്മജന്‍


സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചെന്ന രീതിയില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജന്‍ സജീവമാവുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ വിവാഹ വേദികളിലും പൊതുപരിപാടികളിലും സജീവമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മണ്ഡലത്തില്‍ മത്സരിക്കാനുള്ള ആഗ്രഹത്തിന് പിന്നില്‍ ബാലുശ്ശേരിയിലെ സൗഹൃദങ്ങളാണെന്നും എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടിയാണ് സ്വീകരിക്കുകയെന്നുമായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്.

ധര്‍മ്മജന്‍ വേണ്ടെന്ന്

ധര്‍മ്മജന്‍ വേണ്ടെന്ന്

മണ്ഡലത്തിലെ പൗരപ്രമുഖരേയും പാര്‍ട്ടയിലെ തന്നെ മുതിര്‍ന്ന നേതാക്കളേയും കണ്ട് ധര്‍മ്മജന്‍ ആശയ വിനിമയം നടത്തിയിരുന്നു. മുസ്ലിം ലീഗിന്‍റെ വേദികളിലും ധര്‍മ്മജന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സീറ്റിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ധര്‍മ്മജന് ഏകദേശ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാലിപ്പോള്‍ ബാലുശ്ശേരിയിലെ ധര്‍മ്മജന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി.

ദിലീപ് കേസ് ചര്‍ച്ചയാവും

ദിലീപ് കേസ് ചര്‍ച്ചയാവും

ബാലുശ്ശേരിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗമാണ് താരത്തെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ആവശ്യം മണ്ഡലം കമ്മറ്റി കെപിസിസിക്ക് പരാതിയായി അറിയിക്കുകയും ചെയ്തു. ധര്‍മ്മജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ദിലീപ് പ്രതിയായ നടി ആക്രമണ കേസ് എതിരാളികള്‍ ചര്‍ച്ചയാക്കേണ്ടി വരുമെന്നാണ് മണ്ഡലം കമ്മറ്റി അറിയിക്കുന്നത്.

ദിപീല് ജയിലില്‍ കിടന്നപ്പോള്‍

ദിപീല് ജയിലില്‍ കിടന്നപ്പോള്‍

ധര്‍മ്മജന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ ഈ വിഷയം ഇടത് അനുഭാവികള്‍ സാമുഹ്യ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമാക്കിയിരുന്നു. നടി ആക്രമണക്കേസിലെ പ്രതിയായ ദിലീപിനെ ധര്‍മ്മജന്‍ അന്ന് പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു. ദിപീല് ജയിലില്‍ കിടന്നപ്പോള്‍ താനും ഭാര്യയും മക്കളും നിലത്ത് പായ് വിരിച്ചാണ് കിടന്നതെന്ന ധര്‍മ്മജന്‍റെ പ്രസ്താവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ധര്‍മ്മജന്‍റെ പ്രകടനം

ധര്‍മ്മജന്‍റെ പ്രകടനം

ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയില്‍ പരിസരത്ത് നടത്തിയ വൈകാരികമായ രംഗങ്ങളുണ്ടാക്കിയും ധര്‍മ്മജന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഈ രംഗങ്ങള്‍ ഉള്‍പ്പടെ രാഷ്ട്രീയ എതിരാളികള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ മണ്ഡലത്തില്‍ സജീവമായി പ്രചരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയേണ്ടി വരണമെന്ന് ചൂണ്ടിക്കാട്ടി മണ്ഡലം കമ്മറ്റി രംഗത്ത് എത്തിയത്.

യുഡിഎഫ് യോഗം

യുഡിഎഫ് യോഗം

ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ഐകകണ്‌ഠ്യേന ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടത്. കെപിസിസി അംഗങ്ങള്‍ ഉള്‍പ്പടേയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടിയെ പോലെ ഒരാളെ കെട്ടിയിറക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്നാണ് മണ്ഡലം കമ്മറ്റിയുടെ അഭിപ്രായം.

ദളിത് കോണ്‍ഗ്രസും

ദളിത് കോണ്‍ഗ്രസും

നേരത്തെ ദളിത് കോണ്‍ഗ്രസും ധര്‍മ്മജന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. സംവരണ മണ്ഡലത്തില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുതെന്നും സീറ്റ് ദളിത് കോണ്‍ഗ്രസിന് നല്‍കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഗ്രൂപ്പ് താല്‍പര്യങ്ങളോ മറ്റ് പരിഗണനകള്‍ക്കോ അല്ല കോണ്‍ഗ്രസിന്‍റെ വിജയമാണ് ലക്ഷ്യമെന്നായിരുന്നു ഇതിനുള്ള ധര്‍മ്മജന്‍റെ മറുപടി.

Recommended Video

cmsvideo
കോൺഗ്രസിൽ ആർക്കെങ്കിലും ഒരാൾക്ക് എതിർപ്പുണ്ടെങ്കിൽ ബാലുശ്ശേരിയിൽ മത്സരത്തിനുണ്ടാകില്ല
രമേഷ് പിഷാരടി പറഞ്ഞത്

രമേഷ് പിഷാരടി പറഞ്ഞത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടിയും അഭിപ്രായപ്പെട്ടിരുന്നു. ഐശ്വര്യ കേരളയാത്രയുടെ സമാപന വേദിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു രമേശ് പിഷാരടിയുടെ വാക്കുകള്‍. കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുത്തന്‍ ലുക്കില്‍ മീര നന്ദന്‍: നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Kozhikode
English summary
Dileep case will be discussion if Dharmajan becomes a candidate; Congress Balussery constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X