കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖം മൂടുന്ന പര്‍ദ്ദ വേണ്ടെന്ന് സംവിധായകന്‍ കമല്‍

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടികള്‍ മുഖം മൂടുന്ന പര്‍ദ്ദ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എംഇഎസ് തലവന്‍ ഫസല്‍ ഗഫൂറിന് പിന്തുണയുമായി സംവിധായകന്‍ കമല്‍. മുഖം മൂടിയ വസ്ത്രങ്ങള്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് എംഇഎസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികള്‍ മുഖം മൂടുന്ന പര്‍ദ്ദ ഉപയോഗിക്കുന്നത് പല കാര്യങ്ങള്‍ക്കും അവര്‍ക്ക് അസൗകര്യമൊരുക്കും. കലാരംഗത്ത് അവര്‍ക്ക് ശോഭിക്കാനാകില്ലെന്നും പൊതുസമൂഹത്തില്‍ നിന്നും പിന്നോക്കം പോകാന്‍ മാത്രമേ ഇത്തരം വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഉപകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. പികെ സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനെതിരെയും കമല്‍ പ്രതികരിച്ചു.

kamal

കലകള്‍ക്കെതിരെയുള്ള വര്‍ഗീയ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പികെ സിനിമയ്‌ക്കെതിരായ പ്രതിഷേധം വര്‍ഗീയതയുടെ തെളിവാണ്. ഇത് അനുവദിച്ചുകൂടാ. കമല്‍ ഹാസന്റെ വിശ്വരൂപത്തിനെതിരെയും സമാനമായ രീതിയിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് കമല്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നേരത്തെ എംഇഎസ് അദ്ധ്യക്ഷന്‍ ഫസല്‍ ഗഫൂറിന്റെ പ്രസ്താവന മുസ്ലീം സംഘടനകള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പെണ്‍കുട്ടികള്‍ മുഖം മറച്ചുള്ള വസ്ത്രധാരണം ഒഴിവാക്കണമെന്നും വസ്ത്രം കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നുമായിരുന്നു ഫസല്‍ ഗഫൂറിന്റെ വിവാദപ്രസ്താവന.

Kozhikode
English summary
Director Kamal says can't accept face covered parda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X