കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാജീ മസ്താൻ സലാമ് വെയ്ക്കും, വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ; കെഎം ഷാജിയെ ട്രോളി എംഎം നിഷാദ്

Google Oneindia Malayalam News

കോഴിക്കോട്: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതില്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കെ​എം ഷാജിക്കെതിരെ നടത്തുന്ന അന്വേഷണം മുസ്ലിം ലീഗിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. പാര്‍ട്ടിയുടെ നേതൃപദവിയിലേക്കുള്ള എത്താനുള്ള നീക്കം മുതല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കെഎം ഷാജിയുടെ സാധ്യതകള്‍ക്ക് വരെയാണ് അന്വേഷണം കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഷാജിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ലീഗിനെതിരെ വലിയ തോതില്‍ പ്രചാരണായുധവുമാക്കുന്നുണ്ട്. ചലച്ചിത്ര സംവിധായകന്‍ എംഎ നിഷാദും രംഗത്തെത്തിയിരിക്കുന്നത്.

എംഎ നിഷാദിന്‍റെ പരിഹാസം

എംഎ നിഷാദിന്‍റെ പരിഹാസം

ആട് എന്ന ചിത്രത്തിലെ 'ഹാജീ മസ്താൻ സലാമ് വെയ്ക്കും..
വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ...' എന്നീ ഗാനം പങ്കുവെച്ചുകൊണ്ടാണ് എംഎ നിഷാദിന്‍റെ പരിഹാസം. ഷായീ സാഹിബിനെ കുറിച്ചുളള അസർപ്പ് പച്ചപടക്കാരുടെ മഹദുകൾ. ഇപ്പോൾ എന്തായീ ? ഷായീയുടെ വീര കഥകൾ ഒരോന്നായി മാലോകരറിയുന്നു വെന്നും എംഎ നിഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ.

വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ.

''ഹാജീ മസ്താൻ സലാമ് വെയ്ക്കും..
വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ...
ആറ്റം ബോംബും ചീറിപോകും..
ഐറ്റം തന്നെ ഷായീ പാപ്പൻ''
ഹോ...എന്തൊക്കെയായിരുന്നു ?

ഷായീയുടെ വീര കഥകൾ

ഷായീയുടെ വീര കഥകൾ

ഷായീ സാഹിബിനെ കുറിച്ചുളള അസർപ്പ് പച്ചപടക്കാരുടെ മഹദുകൾ. ഇപ്പോൾ എന്തായീ ? ഷായീയുടെ വീര കഥകൾ ഒരോന്നായി മാലോകരറിയുന്നു... കൊറോണ മൂക്കിന്റ്റയറ്റത്ത് എത്തിയാലും രാഷ്ട്രീയം പറയുമെന്ന് വീരവാദം പറഞ്ഞ ഷായീ..ഇനി നമ്മുക്ക് അല്പം രാഷ്ട്രീയം പറയാം...പക്ഷെ പഴയ കേട്ട് തഴമ്പിച്ച അടവുകളും,സ്ഥിരം പല്ലവിയുമൊന്നും,ഇനി വിലപോവില്ല.

പച്ചപ്രണാമം

പച്ചപ്രണാമം


ന്യൂനപക്ഷ വേട്ട,വധഭീഷണി,ഇത്യാദി ഐറ്റംസ് ഏൽക്കില്ല എന്ന് സാരം. അപ്പോൾ എങ്ങനാ ? ഇതൊരു ഇസ്യൂ ആക്കുകയല്ലേ...? കൊണ്ടോട്ടി അബു,അസർപ്പ് പച്ചപ്പട,എന്നീ ഷായി ഫാൻസിന് പച്ചപ്രണാമം- ചലചിത്ര സംവിധായകന്‍ എംഎ നിഷാദിന്‍റെ കുറിപ്പ് അവസാനിക്കുന്നു.

രാഷ്ട്രീയ ലക്ഷ്യം

രാഷ്ട്രീയ ലക്ഷ്യം


അതേസമയം, വീട് പൊളിക്കാൻ കോഴിക്കോട് കോര്‍പറേഷൻ നൽകിയ നോട്ടീസ് രാഷ്ട്രീയ ലക്ഷ്യം വച്ചെന്നാണ് കെഎം ഷാജി ആരോപിക്കുന്നത്. അനുമതി നല്‍കിയതില്‍ കൂടുതല്‍ അളവില്‍ നിര്‍മ്മാണം നടത്തിയതിനെ തുടര്‍ന്നായിരുന്നു കെഎം ഷാജിയുടെ വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിത്. കോര്‍പ്പറേഷന്‍ പറയുന്ന പിഴ അടക്കാന്‍ തയ്യാറാണെന്ന് കെഎം ഷാജി അറിയിച്ചു.

വീട് അളക്കുന്നു

വീട് അളക്കുന്നു

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്‍റ് നിർദേശപ്രകാരം കെ എം ഷാജിയുടെ വീട് നഗരസഭ അളന്നുനോക്കിയിരുന്നു. അപ്പോഴോണ് കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ച പ്ലാനില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലാണ് വീട് പണിതതെന്ന് കണ്ടെത്തിയത്. 3000 സ്ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്.

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam
നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ്

എന്നാല്‍ 5260 സ്ക്വയര്‍ ഫീറ്റിലായിരുന്നു വീട് നിര്‍മ്മിച്ചിരുന്നത്. രണ്ട് നിലയ്ക്കുള്ള അനുമതിയില്‍ മൂന്ന് നിലയുള്ള വീടായിരുന്നു നിര്‍മ്മിച്ചിരുന്നത്. മൂവായിരം സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ആഢംബര നികുതി അടക്കണം എന്നതാണ് നിയമം. ഇത് ഒഴിവാക്കി കിട്ടുന്നതിനായാണ് രേഖകളില്‍ 3000 സ്ക്വയർ ഫീറ്റിന് താഴെയെന്ന് കാണിച്ച് കൂടുതല്‍ വലിപ്പത്തില്‍ വീട് നിര്‍മ്മിക്കുന്നത്.

 നേതൃത്വത്തോട് അകന്ന് കെ മുരളീധരൻ; രാഹുലിന്റെ സന്ദർശനത്തിൽ പങ്കെടുത്തില്ല, അണികൾക്കിടെയിൽ അഭ്യൂഹം നേതൃത്വത്തോട് അകന്ന് കെ മുരളീധരൻ; രാഹുലിന്റെ സന്ദർശനത്തിൽ പങ്കെടുത്തില്ല, അണികൾക്കിടെയിൽ അഭ്യൂഹം

Kozhikode
English summary
Director MA Nishad mocks Muslim League leader KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X