കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്ത് ഉറപ്പിച്ചു? സിറ്റിങ് മണ്ഡലം സിപിഎമ്മിനെ തുണക്കുമോ
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആണ്. മണ്ഡല പുനര്‍നിര്‍ണത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച് എ പ്രദീപ് കുമാര്‍ ആയിരുന്നു.
മൊത്തം മൂന്ന് തവണ തുടര്‍ച്ചയായ മത്സരിച്ച പ്രദീപ് കുമാറിന് പകരം ഇത്തവണ സിനിമ സംവിധായകന് രഞ്ജിത്ത് സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അക്കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞു എന്നമട്ടിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിശദാംശങ്ങള്‍...
രണ്ടാംഘട്ട കൊറോണ വാക്സിനേഷന് തുടങ്ങി: ചിത്രങ്ങള്‍

സംവിധായകന് രഞ്ജിത്ത്
കോഴിക്കോട് നോര്‍ത്തില്‍ ഇടത് പാളയത്തില്‍ നിന്ന് ആദ്യമേ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് സംവിധായകന് രഞ്ജിത്തിന്റേത്. എ പ്രദീപ് കുമാര്‍ ഇത്തവണ മത്സരിക്കുന്നില്ലെങ്കില്‍ രഞ്ജിത്ത് തന്നെ ആയിരിക്കും പരിഗണിക്കപ്പെടുക എന്നായിരുന്നു സൂചനകള്‍.

ജനപ്രിയ എംഎല്‍എ
കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും ജനപ്രിയ എംഎല്‍എമാരില്‍ ഒരാളാണ് എ പ്രദീപ് കുമാര്‍. മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സാധ്യമാക്കിയ നേട്ടങ്ങള്‍ പ്രദീപ് കുമാറിനെ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയനാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രദീപ് കുമാറിന് നാലാമത് ഒരു അവസരം കൂടി കൊടുത്തേക്കും എന്നായിരുന്നു സൂചന.

സാധ്യത മങ്ങി
എന്നാല്‍, മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ട എന്ന തീരുമാനത്തിലാണ് സിപിഎം. പ്രദീപ് കുമാറിന് ഇളവ് നല്‍കാനും തീരുമാനമില്ല. ഈ സാഹചര്യത്തിവാണ് രഞ്ജിത്തിന്റെ പേര് വീണ്ടും സജീവമായത്.

പ്രഖ്യാപനം ഉടന്‍
കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം ധാരണയില്‍ എത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് സംബന്ധിച്ച് രഞ്ജിന്റെ പ്രതികരണം തേടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

സിപിഎം അനുഭാവം
സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് രഞ്ജിത്ത്. അടുത്തിടെയായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രഞ്ജിത്ത് പൊതുവേദികളില്‍ തന്നെ സജീവമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെല്ലാം വലിയ വാര്‍ത്താ പ്രാധാന്യവും അന്ന് ലഭിച്ചിരുന്നു.

അടുത്ത ബന്ധം
പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കളുമായും അടുത്ത ബന്ധമാണ് രഞ്ജിത്തിനുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയത് രഞ്ജിത്ത് ആയിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുഖ്യാതിഥിയും അദ്ദേഹം തന്നെ ആയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എ പ്രദീപ് കുമാര്‍ തന്നെയായിരുന്നു സിപിഎമ്മിന്റെ കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സിറ്റിങ് എംപിയായ എംകെ രാഘവനേക്കാള്‍ തന്റെ സ്വന്തം മണ്ഡലത്തില്‍ അയ്യായിരത്തോളം വോട്ടിന് പിറകിലായിപ്പോയി അദ്ദേഹം. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷ.

തദ്ദേശത്തിലെ തിരിച്ചുവരവ്
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തിരിച്ചുവരവ് പ്രകടമായിരുന്നു. 13,361 വോട്ടിന്റെ ലീഡ് ഉണ്ട് മണ്ഡലത്തില്‍. 2016 ലെ തിരഞ്ഞെടുപ്പില്‍ എ പ്രദീപ് കുമാര്‍ നേടിയ ഭൂരിപക്ഷം 27,873 വോട്ടായിരുന്നു എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ
-
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ










Click it and Unblock the Notifications