• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഉറപ്പിച്ചു? സിറ്റിങ് മണ്ഡലം സിപിഎമ്മിനെ തുണക്കുമോ

കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആണ്. മണ്ഡല പുനര്‍നിര്‍ണത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച് എ പ്രദീപ് കുമാര്‍ ആയിരുന്നു.

ഒരിക്കല്‍ മാത്രം ചുവന്ന തിരൂര്‍! പിന്നെ 13 തവണയും മുസ്ലീം ലീഗിന്റെ ഹരിത പതാക മാത്രം; ഇക്കുറി എങ്ങനെ

കോണ്‍ഗ്രസിന്റെ പെരുംകോട്ട; സിപിഎമ്മില്‍ നിന്ന് അന്ന് പിടിച്ചെടുത്തു, അരനൂറ്റാണ്ടിന് ശേഷം കൈവിട്ട നിലമ്പൂര്‍

മൊത്തം മൂന്ന് തവണ തുടര്‍ച്ചയായ മത്സരിച്ച പ്രദീപ് കുമാറിന് പകരം ഇത്തവണ സിനിമ സംവിധായകന്‍ രഞ്ജിത്ത് സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അക്കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞു എന്നമട്ടിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിശദാംശങ്ങള്‍...

രണ്ടാംഘട്ട കൊറോണ വാക്‌സിനേഷന്‍ തുടങ്ങി: ചിത്രങ്ങള്‍

സംവിധായകന്‍ രഞ്ജിത്ത്

സംവിധായകന്‍ രഞ്ജിത്ത്

കോഴിക്കോട് നോര്‍ത്തില്‍ ഇടത് പാളയത്തില്‍ നിന്ന് ആദ്യമേ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് സംവിധായകന്‍ രഞ്ജിത്തിന്റേത്. എ പ്രദീപ് കുമാര്‍ ഇത്തവണ മത്സരിക്കുന്നില്ലെങ്കില്‍ രഞ്ജിത്ത് തന്നെ ആയിരിക്കും പരിഗണിക്കപ്പെടുക എന്നായിരുന്നു സൂചനകള്‍.

 ജനപ്രിയ എംഎല്‍എ

ജനപ്രിയ എംഎല്‍എ

കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും ജനപ്രിയ എംഎല്‍എമാരില്‍ ഒരാളാണ് എ പ്രദീപ് കുമാര്‍. മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സാധ്യമാക്കിയ നേട്ടങ്ങള്‍ പ്രദീപ് കുമാറിനെ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയനാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രദീപ് കുമാറിന് നാലാമത് ഒരു അവസരം കൂടി കൊടുത്തേക്കും എന്നായിരുന്നു സൂചന.

സാധ്യത മങ്ങി

സാധ്യത മങ്ങി

എന്നാല്‍, മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ട എന്ന തീരുമാനത്തിലാണ് സിപിഎം. പ്രദീപ് കുമാറിന് ഇളവ് നല്‍കാനും തീരുമാനമില്ല. ഈ സാഹചര്യത്തിവാണ് രഞ്ജിത്തിന്റെ പേര് വീണ്ടും സജീവമായത്.

പ്രഖ്യാപനം ഉടന്‍

പ്രഖ്യാപനം ഉടന്‍

കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം ധാരണയില്‍ എത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് സംബന്ധിച്ച് രഞ്ജിന്റെ പ്രതികരണം തേടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

സിപിഎം അനുഭാവം

സിപിഎം അനുഭാവം

സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് രഞ്ജിത്ത്. അടുത്തിടെയായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രഞ്ജിത്ത് പൊതുവേദികളില്‍ തന്നെ സജീവമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെല്ലാം വലിയ വാര്‍ത്താ പ്രാധാന്യവും അന്ന് ലഭിച്ചിരുന്നു.

അടുത്ത ബന്ധം

അടുത്ത ബന്ധം

പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കളുമായും അടുത്ത ബന്ധമാണ് രഞ്ജിത്തിനുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയത് രഞ്ജിത്ത് ആയിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുഖ്യാതിഥിയും അദ്ദേഹം തന്നെ ആയിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ പ്രദീപ് കുമാര്‍ തന്നെയായിരുന്നു സിപിഎമ്മിന്റെ കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സിറ്റിങ് എംപിയായ എംകെ രാഘവനേക്കാള്‍ തന്റെ സ്വന്തം മണ്ഡലത്തില്‍ അയ്യായിരത്തോളം വോട്ടിന് പിറകിലായിപ്പോയി അദ്ദേഹം. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷ.

തദ്ദേശത്തിലെ തിരിച്ചുവരവ്

തദ്ദേശത്തിലെ തിരിച്ചുവരവ്

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തിരിച്ചുവരവ് പ്രകടമായിരുന്നു. 13,361 വോട്ടിന്റെ ലീഡ് ഉണ്ട് മണ്ഡലത്തില്‍. 2016 ലെ തിരഞ്ഞെടുപ്പില്‍ എ പ്രദീപ് കുമാര്‍ നേടിയ ഭൂരിപക്ഷം 27,873 വോട്ടായിരുന്നു എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

കോണ്‍ഗ്രസിന്റെ പെരുംകോട്ട; സിപിഎമ്മില്‍ നിന്ന് അന്ന് പിടിച്ചെടുത്തു, അരനൂറ്റാണ്ടിന് ശേഷം കൈവിട്ട നിലമ്പൂര്‍

ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തം

കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam
  Kozhikode

  English summary
  Director Ranjith will contest form CPM from Kozhikode North, instead of A Pradeep Kumar- Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X