ബസില്‍ വച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; കോഴിക്കോട് നടുക്കുന്ന സംഭവം, രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ വച്ച് ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തു. ചേവായൂരില്‍ നടന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മൂന്നാമനെ പോലീസ് തിരയുന്നു. ഞായറാഴ്ചയാണ് നടുക്കുന്ന സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങുകയായിരുന്നു. വഴിയില്‍ വച്ച് പരിചയപ്പെട്ട യുവാക്കള്‍ ഇവരെ ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട ബസിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

ആദ്യം രണ്ടു പേരാണ് പീഡിപ്പിച്ചത്. ഇവര്‍ വിളിച്ചതു പ്രകാരം ഒരു സുഹൃത്തെത്തി. ഇയാളും യുവതിയെ പീഡിപ്പിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ശേഷം ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. വീട്ടില്‍ തിരിച്ചെത്തിയ യുവതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് കൂട്ടബലാല്‍സംഗം സംബന്ധിച്ച് പുറത്തറിഞ്ഞത്. വീട്ടുകാര്‍ ചേവായൂര്‍ പോലീസില്‍ പരാതിപ്പെട്ടു.
സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കുന്നമംഗലം സ്വദേശികളായ ഗോപീഷ്, ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമനെ പോലീസ് തിരയുകയാണ്. ഇയാളെ സംബന്ധിച്ച എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാള്‍ പോകാനുള്ള സ്ഥലങ്ങളിലും പോലീസ് തിരയുന്നുണ്ട്.












Click it and Unblock the Notifications