ജീവപര്യന്തം തടവിന് ശേഷം ക്രൂരപീഡനം; അന്നും ഇന്ത്യേഷ് വീട്ടിലെത്തി... രക്ഷപ്പെട്ടത് അതേ സ്‌കൂട്ടറില്‍
കോഴിക്കോട്: ചേവായൂരില്‍ ബസ്സിനകത്ത് വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പിടിയിലാകാനുള്ള പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് ഇന്ത്യേഷ്. ഇയാളുടെ ബൈക്കിലാണ് അന്ന് യുവതിയെ കയറ്റിക്കൊണ്ടുപോയത്. വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ മെഡിക്കല്‍ കോളജ് പരിസരത്ത് എത്തുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികള്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റ് കൊടുത്തത് ആളൊഴിഞ്ഞ ഷെഡില്‍ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ച് പീഡിപ്പിച്ചത്.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
ഒന്ന്, രണ്ട് പ്രതികളായ ഗോപീഷും ഇന്ത്യേഷും പീഡിപ്പിച്ച ശേഷം മൂന്നാം പ്രതി ഷമീറിനെ വിളിച്ചുവരുത്തി. ഇയാളും പീഡിപ്പിച്ചു. പിന്നീട് യുവതിക്ക് ഭക്ഷണം വാങ്ങി നല്‍കിയ ശേഷവും പീഡന ശ്രമമുണ്ടായി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്കാണ് യുവതി ഇരയായത് എന്നാണ് വിവരം. പ്രതികളെ തിരിച്ചറിയാമെന്ന് യുവതി പോലീസിന് മൊഴി നല്‍കി. പീഡനത്തിന് ശേഷം പ്രതികള്‍ യുവതിക്ക് ഓട്ടോയില്‍ വീട്ടിലേക്ക് പോകാന്‍ അവസരമൊരുക്കി പണവും നല്‍കി. വീട്ടിലെത്തിയ യുവതിയില്‍ പണം കണ്ടപ്പോഴാണ് വീട്ടുകാര്‍ ചോദിച്ചറിഞ്ഞതും ക്രൂരത പുറത്തായതും.
വീട്ടുകാര്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാല് മുതല്‍ എട്ട് വരെയുള്ള സമയത്താണ് കൃത്യം നടന്നിട്ടുള്ളത്. ഈ സമയമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. നിര്‍മാണ തൊഴിലാളിയായ ഇന്ത്യേഷ് കുമാറിന്റെ പേരിലുള്ള സ്‌കൂട്ടറിലാണ് യുവതിയെ കൊണ്ടുപോയത്. ഇതേ സ്‌കൂട്ടറിലാണ് ഇന്ത്യേഷ് കടന്നുകളഞ്ഞതും. സംഭവത്തിന് ശേഷം ഒരുതവണ പ്രതി വീട്ടിലെത്തിയിരുന്നു. പിന്നീട് ഒളിവില്‍ പോയി. പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.
Recommended Video
ഇയാള്‍ മലപ്പുറം ഭാഗത്തേക്കാണ് പോയത് എന്നാണ് വിവരം. കോഴിക്കോട് ജില്ല വിട്ടിട്ടുണ്ട് എന്ന് പോലീസ് ഉറപ്പിച്ചു. മൊബൈല്‍ ടവര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. ആഗസ്റ്റ് 15നാണ് ഇന്ത്യേഷ് ജനിച്ചത്. അതുകൊണ്ടാണ് വീട്ടുകാര്‍ ഈ പേരിട്ടതത്രെ. 2003ല്‍ കാരന്തരൂരില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇന്ത്യേഷ്. നേരത്തെ പ്രതിക്ക് സംഘപരിവാര്‍ ബന്ധമുണ്ടായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications