കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിസന്ധിക്കു പരിഹാരം; മരുന്ന് വിതരണം പുനരാരംഭിച്ച് വിതരണക്കാർ, കളക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം പുനരാരംഭിച്ചു. മരുന്ന്,സ്‌റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായി ജില്ലാകളക്ടർ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. മെഡിക്കൽ കോളേജിലേക്കു മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും നൽകിയ വകയിൽ വൻതുക കുടിശികയായതോടെയാണ് കമ്പനികൾ വിതരണം നിർത്തിവച്ചത്.

<strong>കോൺഗ്രസ് കൊച്ചുരാമൻമാർ രാജനെന്നും ഈച്ചരവാര്യരെന്നുമൊക്കെ കേട്ടിട്ടുണ്ടോ? പരിഹസിച്ച് കുറിപ്പ്</strong>കോൺഗ്രസ് കൊച്ചുരാമൻമാർ രാജനെന്നും ഈച്ചരവാര്യരെന്നുമൊക്കെ കേട്ടിട്ടുണ്ടോ? പരിഹസിച്ച് കുറിപ്പ്

ഇതുമൂലം ഹൃദയശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ മുടങ്ങിയിരുന്നു. കുടിശിക നൽകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും രണ്ടു ദിവസത്തിനുള്ളിൽ തുകയുടെ ആദ്യഘട്ടം നൽകുമെന്നും കളക്ടർ ഉറപ്പു നൽകി. എത്രയും പെട്ടെന്ന് മുഴുവൻ പണവും മരുന്ന് കമ്പനികൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകൾ ഇല്ലാത്തതതിനാൽ രോഗികൾക്കുള്ള ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Kozhikode map

കലക്ടറുടെ ഉറപ്പിന്മേൽ മരുന്ന് വിതരണം പുനരാരംഭിക്കുമെന്ന് വിതരണക്കാരുടെ പ്രതിനിധികൾ അറിയിച്ചു. ബുധനാഴ്ച മുതൽ വിതരണം പൂർവസ്ഥിതിയിലാക്കും. ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് സൊസ്സെറ്റിയിലേക്ക് മരുന്ന് വിതരണം ചെയ്യുന്നവർക്ക് ഭാവിയിൽ കുടിശ്ശിക വരാത്ത വിധം നിശ്ചിത സമയത്തിനുള്ളിൽ തുക നൽകുന്നതിനുള്ള സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. 75 വിവിധ വിതരണക്കാരാണ് ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലേക്ക് മരുന്നുകൾ നൽകുന്നത്.

അതേസമയം കമ്പനികൾക്കു നൽകാനുള്ള തുക സംബന്ധിച്ച കണക്കില്ലാതെ ഉദ്യോഗസ്ഥർ യോഗത്തിനെത്തി. കുടിശികയുടെ കണക്കു ചോദിച്ചപ്പോൾ വിവിധ പദ്ധതികളിലായി ലഭിക്കാനുള്ള തുകയുടെ കണക്കാണ് ഉദ്യോഗസ്ഥർ നൽകിയത്. എന്നാൽ അതല്ല കമ്പനികൾക്കു കൊടുക്കാനുള്ള തുക എത്രയെന്ന് വ്യക്തമാക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കണക്ക് ഉടൻ എത്തിക്കണമെന്നും നിർദേശം നൽകി.

മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.പി സജിത്ത് , എച്ച് ഡി എസ് അംഗം അബ്ദുൾ ഗഫൂർ ,മരുന്ന് സ്‌റ്റെൻറ് സർജിക്കൽ ഉപകരണങ്ങളുടെ വിതരണക്കാരെ പ്രതിനിധീകരിച്ച് പി.കെ. നിധീഷ്, കെ.ടി. രഞ്ജിത്ത്, സാംസൺ എം. ജോൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Kozhikode
English summary
Distribution of medicines at Kozhikode Medical College has been resumed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X