Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍, കര്‍ശന നിയന്ത്രണം

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് പ്രഖ്യാപിച്ച് ഉത്തരവിട്ടു. ജില്ലാ കളക്ടര്‍ സാംബശിവയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയില്‍ കഴിഞ്ഞ ദിവസം 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൂണേരിയില്‍ മാത്രം ഇന്നലെ 43 പേരുടെ ഫലം കൂടി പോസിറ്റീവായി. 16 പേര്‍ക്ക് വടകരയിലും രോഗമുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കാരണമായത്.

kozhikode

ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനോടൊപ്പം ചോമ്പാല്‍, കൊയിലാണ്ടി എന്നീ ഹാര്‍ബറുകളിലെ പ്രവര്‍ത്തനവും കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ അവശ്യവസ്തുക്കളും കടകളും മെഡിക്കല്‍ സ്‌റ്റോറുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ. വൈദ്യ സഹായത്തിനും മറ്റ് അടിയന്തര യാത്രകള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല.

അതേസമയം, വടകര മുന്‍സിപ്പാലിറ്റി മുഴുവന്‍ വാര്‍ഡുകളും , കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 41 - അരീകാട് വാര്‍ഡ് 57 - മുഖദാര്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 - ആക്കുപറമ്പ് വാര്‍ഡ് 18 - എരവട്ടുര്‍ വാര്‍ഡ് 19 - ഏരത്ത്മുക്ക് എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Recommended Video

cmsvideo
    WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

    പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചുകൊണ്ട് ഉത്തരവാകുന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല. നാഷണല്‍ ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചെന്ന് കളക്ടര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+