കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത്, താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം നിലവില്‍ വരുമെന്നും കലക്ടര്‍ അറിയിച്ചു. താമരശ്ശേരി ചുരം വഴി പ്രതിദിന റൂട്ട് പെര്‍മിറ്റുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം.

സ്‌കാനിയ, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങള്‍ താമരശേരി ചുരം വഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു. കനത്ത് മഴയെ തുടര്‍ന്ന് ജൂണ്‍ 14നാണ് ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങിയത്. ഈ ഭാഗത്തൂടെയുളള യാത്ര ഏറെ അപകടാവസ്ഥയിലായതിനാല്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു.

news


തുടര്‍ന്ന് ഇടിഞ്ഞ് ഭാഗത്ത് വനഭൂമിയോട് ചേര്‍ന്ന് താല്‍ക്കാലികമായി നിര്‍മ്മിച്ച റോഡിലൂടെയായിരുന്നു കെഎസ്ആര്‍ടിസി ബസുകളടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു. പിന്നീട് മഴക്ക് താല്‍ക്കാലിക ശമനമുണ്ടായപ്പോള്‍ ചെറിയ ചരക്ക് വാഹനങ്ങളും കടത്തി വിട്ടു. വലിയ ചരക്ക് വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചുരത്തിലെത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നിരീക്ഷിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഇതിനിടെ വീണ്ടും മഴ വീണ്ടും കനത്തതോടെ ഈ ഭാഗത്ത് വീണ്ടും ഇടിച്ചിലുണ്ടായി. തുടര്‍ന്നാണ് മഴ തുടരുന്ന സാഹചര്യത്തില്‍ ചുരത്തിലൂടെയുള്ള യാത്രക്ക് ജില്ലാ കലക്ടര്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തിയത്. ചുരത്തില്‍ ഇടിഞ്ഞഭാഗം മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചപ്പോള്‍

Kozhikode
English summary
District collector UV Jose about traffic blocks in thamarassery pass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X