ദിവ്യ ഇനി മലപ്പുറത്തെ ട്രൈബല്‍ ഡെവലപ്മെന്റ് ബ്രാന്‍ഡ് അംബാസിഡര്‍
മലപ്പുറം: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കാറ്റഗറിയില്‍ ഒന്നാം റാങ്ക് നേടിയ ദിവ്യ ഇനി മലപ്പുറത്തെ ട്രൈബല്‍ ഡെവലപ്മെന്റ് ബ്രാന്‍ഡ് അംബാസിഡര്‍. ചുങ്കത്തറ കണയംകൈ കോളനിയിലെ ദിവ്യ ഉണ്ണികൃഷ്ണനെ ജില്ലാ കളക്ടറെത്തി അനുമോദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് ദിവ്യയെ അനുമോദിച്ചത്.
വകുപ്പ് മുഖേനയുള്ള ലാപ്ടോപ്പും 15000 രൂപ പ്രോത്സാഹന സഹായവും വകുപ്പിന്റെ മൊമെന്റോയും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ദിവ്യക്ക് നല്കി. ദിവ്യയെ ജില്ലയിലെ ട്രൈബല്‍ ഡെവലപ്മെന്റ് ബ്രാന്റ് അംബാസിഡറായും കളക്ടര്‍ നിയമിച്ചു. ഇതിനു പുറമെ സ്കൂള്‍ അധികൃതരും ദിവ്യക്ക് സാമ്പത്തിക സഹായം നല്കി. സ്കൂളിലെ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഐ.ടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി.ശ്രീകുമാരന്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എം.സബീര്‍, തഹസില്‍ദാര്‍ സി.വി.മുരളീധരന്, ഡി.എം.സി. ഹേമലത, സ്കൂള്‍ പ്രഥമാധ്യാപിക ആര്.സൗദാമിനി തുടങ്ങിയവര്‍ പങ്കെടുത്തു.
അതേ സമയം ദിവ്യക്ക് നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ അരലക്ഷം രൂപയുടെ പഠനസഹായം കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു.. ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് ആര്യാടന് ഷൗക്കത്ത് അരലക്ഷംരൂപയുടെ ചെക്ക് ദിവ്യക്ക് കൈമാറി. വൈസ് ചെയര്മാന് എ. ഗോപിനാഥ്, ജനറല്‍ മാനേജര്‍ പി. അജയകുമാര്‍, എ.ജി.എം പി. രജനി, ചുങ്കത്തറ പഞ്ചായത്തംഗം മാവുങ്ങല്‍ ബാപ്പു, ദിവ്യയുടെ മാതാവ് ലീല, കാവുമ്പാടം ഷാഫി എന്നിവര്‍ സംബന്ധിച്ചു.
ദിവ്യക്കും കുടുംബത്തിനും വീടു നിര്‍മ്മിക്കാന്‍ രണ്ടും ലക്ഷം രൂപയും ബാങ്ക് അനുവദിച്ചിട്ടുണ്ട്. വീട് നിര്‍മ്മാണ ഘട്ടത്തില്‍ തുക കൈമാറും. ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനം നേരാനായി കഴിഞ്ഞ ദിവസം ചെയര്മാന് ആര്യാടന് ഷൗക്കത്ത് കോളനിയിലെ വീട്ടിലെത്തിയിരുന്നു.
ഇല്ലായ്മകളുടെ ദുരിതക്കയത്തില്‍ നിന്നാണ് ദിവ്യ ഡോക്ടര്‍ സ്വപ്നം കൈയ്യെത്തിപ്പിടിച്ചത്. എം.ബി.ബി.എസ് പഠനം ഉറപ്പിച്ചപ്പോഴും തലചായ്ക്കാന്‍ സ്വന്തമായൊരു വീട്ടില്ലാത്തതായിരുന്നു ദുഖം. പിതൃസഹോദരന്റെ വീട്ടിലാണ് ദിവ്യയും കുടുംബവും കഴിയുന്നത്. പ്രമേഹം മൂര്‍ഛിച്ച് കാഴ്ച നഷ്ടപ്പെട്ട പിതാവ് പരമേശ്വരന് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതോടെ ദിവ്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരം മാതാവ് ലീലയുടെ ചുമലിലായിരുന്നു. കൂലിവേല ചെയ്താണ് ലീല മക്കളെ പഠിപ്പിച്ചത്. ചുങ്കത്തറ പഞ്ചായത്തിലെ ഭൂരഹിത, ഭവനരഹിതരുടെ പട്ടികയില്‍ ലീലയുടെ കുടുംബമുണ്ട്.
പട്ടികവര്‍ഗ വിഭാഗത്തില്‍ അഖിലേന്ത്യാതലത്തില്‍ 778-ാം റാങ്കും സംസ്ഥാന പൊതുവിഭാഗത്തില്‍ 9994 റാങ്കുമാണ് ദിവ്യക്കുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോള്ജില് പഠിക്കാനുള്ള താല്പര്യമാണ് അറിയിച്ചിട്ടുള്ളത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications