കോഴി ഇറച്ചിയില്‍നിന്ന് നിപയെന്ന് വ്യാജപ്രചാരണം, കര്‍ഷകര്‍ പ്രതിഷേധിച്ചു; നടപടിയെന്ന് ഡിഎംഒ
Recommended Video

കോഴിക്കോട്: ഇറച്ചിക്കോഴികളില്‍നിന്നും നിപ വൈറസ് പടര്‍ന്നതായി സ്ഥിരീകരിച്ചുവെന്ന വ്യാജവാര്‍ത്തയ്ക്കെതിരെ കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു. കോഴിക്കര്‍ഷകരെ ഇല്ലാതാക്കാനും കോഴിവ്യാപാരത്തെ തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇത്തരത്തില്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണന് നായര്‍, സെക്രട്ടറി ടി. നാരായണന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇതുസംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വൈറസ് സംക്രമണത്തിന് ഡിസംബര്‍-മെയ് മാസങ്ങളില്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത കാണിക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കോഴി ഇറച്ചിയിലൂടെ നിപ പകരുമെന്ന പ്രചാരണം തെറ്റാണ്. അതിനാല്‍ ആരോഗ്യവകുപ്പ് ഔദ്യോഗികമായി നല്കുന്ന വിശദീകരണങ്ങള്‍ മാത്രമെ സ്വീകരിക്കാവൂ. വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു.

അതേസമയം, കോഴിയിറച്ചിയിലൂടെ നിപ പടര്‍ന്നതായുള്ള വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ ഈ സന്ദേശം പോസ്റ്റ് ചെയ്ത സുമേഷ് ചന്ദ്രന് എന്നയാള്‍ക്ക് എതിരെയാണ് കേസ് എടുത്തത്. പൂനെയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനത്തില്‍ പാലക്കാട് രോഗബാധ സ്ഥിരീകരിച്ചു എന്നായിരുന്നു കുറിപ്പ്. ഇതിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫിസറാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications