കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴി ഇറച്ചിയില്‍നിന്ന് നിപയെന്ന് വ്യാജപ്രചാരണം, കര്‍ഷകര്‍ പ്രതിഷേധിച്ചു; നടപടിയെന്ന് ഡിഎംഒ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോഴി ഇറച്ചിയില്‍ നിപയെന്ന് വ്യാജപ്രചാരണം| Oneindia Malayalam

കോഴിക്കോട്: ഇറച്ചിക്കോഴികളില്‍നിന്നും നിപ വൈറസ് പടര്‍ന്നതായി സ്ഥിരീകരിച്ചുവെന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കോഴിക്കര്‍ഷകരെ ഇല്ലാതാക്കാനും കോഴിവ്യാപാരത്തെ തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇത്തരത്തില്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി ടി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

<strong>മിസോറാമിൽ എംഎൻഎഫിന് കൂടൂതൽ സീറ്റ്; കേവല ഭൂരിപക്ഷമില്ലെന്ന് റിപബ്ലിക്-സിവോട്ടർ പ്രവചനം!</strong>മിസോറാമിൽ എംഎൻഎഫിന് കൂടൂതൽ സീറ്റ്; കേവല ഭൂരിപക്ഷമില്ലെന്ന് റിപബ്ലിക്-സിവോട്ടർ പ്രവചനം!

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇതുസംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വൈറസ് സംക്രമണത്തിന് ഡിസംബര്‍-മെയ് മാസങ്ങളില്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത കാണിക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കോഴി ഇറച്ചിയിലൂടെ നിപ പകരുമെന്ന പ്രചാരണം തെറ്റാണ്. അതിനാല്‍ ആരോഗ്യവകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണങ്ങള്‍ മാത്രമെ സ്വീകരിക്കാവൂ. വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു.

hen-1-600

അതേസമയം, കോഴിയിറച്ചിയിലൂടെ നിപ പടര്‍ന്നതായുള്ള വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ ഈ സന്ദേശം പോസ്റ്റ് ചെയ്ത സുമേഷ് ചന്ദ്രന്‍ എന്നയാള്‍ക്ക് എതിരെയാണ് കേസ് എടുത്തത്. പൂനെയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനത്തില്‍ പാലക്കാട് രോഗബാധ സ്ഥിരീകരിച്ചു എന്നായിരുന്നു കുറിപ്പ്. ഇതിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫിസറാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

Kozhikode
English summary
Dmo warns action against nipah fake campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X