ഡോക്ടർക്ക് മർദ്ദനം: അപലപിച്ച് മന്ത്രി, നാളെ കോഴിക്കോട് ജില്ലയില്‍ ഡോക്ടർമാരുടെ പണിമുടക്ക്
കോഴിക്കോട് എല്ലാ ആശുപത്രികളിലും പ്രതിഷേധ സൂചകമായി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും.

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഡോക്ടറെ മർദ്ദിക്കുന്നതിലേക്ക് നയിച്ചത്. ചികിത്സപ്പിഴവാണ് കുഞ്ഞു മരിക്കാനിടയാക്കിയത് എന്നാരോപിച്ചായിരുന്നു ആശുപത്രിക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. അക്രമം തടയാനെത്തിയ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണ് മർദ്ദനമേറ്റത്.
ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാളെ ഡോകടര്‍മാര്‍ പണി മുടക്കും. സ്വകാര്യ-സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി ഉള്‍പ്പടെ ബഹിഷ്‌കരിച്ചാണ് പണിമുടക്കില്‍ പങ്കെടുക്കുക. അത്യാഹിത വിഭാഗത്തെ പണി മുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ 60 വയസ്സുകാരനായ മുതിർന്ന കാർഡിയോളജി ഡോക്ടറെ സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തികഞ്ഞ കാടത്തമാണെന്നും ഇത്തരം മർദ്ദനങ്ങൾക്ക് വിധേയമായി ചികിത്സ തുടരാൻ ആകില്ല എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ ജോസഫ് ബനവൻ എന്നിവർ ഒരു പ്രസ്താവനയിൽ അറിയിച്ചു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ സീ . റ്റി സ്കാൻ റിപ്പോർട്ട് വൈകിയെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റായ ഡോക്ടറെ അവഹേളിക്കുകയും ആശുപത്രി തല്ലിത്തകർക്കുകയും തുടർന്ന് കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹത്തിനെയും ഞെട്ടിപ്പിക്കുന്നതാണ്. കോഴിക്കോട് എല്ലാ ആശുപത്രികളിലും പ്രതിഷേധ സൂചകമായി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും.
ഇത്തരം നീച പ്രവർത്തനങ്ങൾ തുടർന്നാൽ കേരളത്തിലാകമാനം ചികിത്സ നടപടികൾ നിർത്തിവച്ച് സമര രീതികളിലേക്ക് പോകുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർബന്ധിതമാകും. ആശുപത്രി സംരക്ഷണ നിയമം ഉടനടി ഉടച്ചു വാർക്കുകയും ഹൈക്കോടതി ഉത്തരവിന് അനുസൃതമായി പോലീസ് നടപടികൾ ശുഷ്കാന്തിയൊടെ നടപ്പിലാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രി ആക്രമണങ്ങൾ ഡോക്ടർമാരെ ഡിഫൻസീവ് ചികിത്സാരീതിയിലേക്ക് തള്ളിവിടുമെന്നും അത് ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുവാൻ ഇടയാകും എന്നും അവർ ചൂണ്ടിക്കാണിച്ചു ഇത്തരം ആക്രമണങ്ങൾക്കെതിരെ കേരളത്തിൻറെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് കേരളത്തിലെ മെഡിക്കൽ സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നുവെന്നും ഐ എം എ വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications