കോവിഡ് മഹാമാരിയുടെ കാലത്ത് അതീജീവനത്തിന്റെ ഹൃദയമന്ത്രവുമായി ഡോക്ടർമാരുടെ നൃത്താവിഷ്കാരം
കോഴിക്കോട്: കോവിഡ് മഹാമാരിയുടെ കാലത്ത് അതീജീവനത്തിൻ്റെ ഹൃദയമന്ത്രവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം. കോവിഡ് 19 ലോകമെങ്ങും ഭയം വിതയ്ക്കുമ്പോള്‍ മരുന്നിനൊപ്പം സ്വാന്ത്വനവും ബോധവത്കരണവും പകരാൻ ചിലങ്ക കെട്ടിയിരിക്കുന്നത് കോഴിക്കോട് ആസ്റ്റർ മിംസിലെ അഞ്ച് ഡോക്ടർമാരാണ്. കഥകളിയും സെമി ക്ലാസിക്കൽ നൃത്തവും സമന്വയിക്കുന്ന നൃത്താവിഷ്കാരത്തിന് അഞ്ചുമിനുട്ടാണ് ദൈർഘ്യം.
കഥകളിയിലാണ് തുടക്കം. ശ്രീകൃഷ്ണനും സഹോദരി സുഭദ്രയുമാണ് അരങ്ങത്ത്. പിന്നീടത് വിവിധ നർത്തകികൾ തീർക്കുന്ന നൃത്തചുവടുകളുടെ മാസ്മരികതയിലൂടെ കോവിഡ് പ്രതിരോധത്തിനായുള്ള പുതിയ പാഠo തീർക്കുകയാണ്.കഥകളിയും, സെമി ക്ലാസ്സിക്കൽ നൃത്തവും സമന്വയിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷൻ.

സുധ കൃഷ്ണനുണ്ണി ശ്രീകൃഷ്ണനായി അരങ്ങത്തെത്തിയപ്പോള്‍ ഡോ. ഉമ രാധേഷാണ് സുഭദ്രയുടെ വേഷം കെട്ടിയത്. ഡോ. ദിവ്യ പാച്ചാട്ട്, ഡോ. വിനീത വിജയരാഘവൻ. ഡോ. ഉമ രാധേഷ് ഡോ. ശ്രീവിദ്യ എൽ കെ എന്നിവര്‍ സെമിക്ലാസിക്കല്‍ അവതരിപ്പിച്ചു. അരുൺ മണമൽ ആണ് ഗാനരചന.
വിനീതയുടാതാണ് ആലാപനം. നന്ദകുമാർ എം.കെ,അനിൽ (ബാബു) എന്നിവർ സാങ്കേതിക സഹായം നിർവ്വഹിച്ചു. എസ്എൻ രജീഷ്, സുശോഭ് നെല്ലിക്കോട് എന്നിവരാണ് ക്യാമറ. മനു ഗോവിന്ദ് എഡിറ്റിങ്ങും എസ്. എൻ. രജീഷ് സംവിധാനവും നിർവ്വഹിച്ചു.
ദുരിത കാലത്ത് സ്വന്തം ആരോഗ്യം പോലും വകവെക്കാതെ സ്വയം സമർപ്പിത സേവനത്തിൽ മുഴുകിയിരിക്കുന്ന മുഴുവൻ പേർക്കുമായി കോഴിക്കോട് ആസ്റ്റർ മിംസ് സ്നേഹാദരം അര്‍പ്പിച്ചു.












Click it and Unblock the Notifications